ബി.ജെ.പിയുടെ വോട്ട് വർദ്ധന പഠിക്കും : ഹസൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ വിജയഘടകങ്ങളും, ബി.ജെ.പിക്ക് സംസ്ഥാനത്തുണ്ടായ വോട്ട് വർധനയും പഠിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

മോദിയുടെ വർഗീയ വിദ്വേഷ പ്രചാരണവും പിണറായിയുടെ വർഗീയ പ്രീണന പ്രചാരണവും മുന്നണിക്ക് ഗുണമായി. ബി.ജെ.പിയിലേക്ക് ആരുടെ വോട്ടാണ് ചേർന്നതെന്ന് പരിശോധിക്കും. യു.ഡി.എഫ് ചോദിച്ച അതേ ചോദ്യങ്ങളാണ് പരാജയത്തിന് ശേഷം സ്വന്തം അണികളിൽ നിന്നും സി.പി.എമ്മും സി.പി.ഐയും നേരിടുന്നത്.. വരുന്ന തിരഞ്ഞെടുപ്പുകളെ വിനയത്തോടും ഐക്യത്തോടും നേരിടും. തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തും. കേരള പ്രവാസി അസോസിയേഷനെയു.ഡി.എഫിൽ പ്രത്യേക ക്ഷണിതാവാക്കി സഹകരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.. യു.ഡി.എഫ് കക്ഷിനേതാക്കൾക്ക് പുറമേ രാജ്യസഭാ, ലോക്‌സഭാ എം.പിമാർ എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി എന്നിവരും യോഗത്തിൽ പങ്കെടുത്തു.


Source link
Exit mobile version