CINEMA

മീര നന്ദന് ആശംസകളുമായി ഫഹദും ദിലീപും കാവ്യയും; വിഡിയോ

മീര നന്ദന് ആശംസകളുമായി ഫഹദും ദിലീപും കാവ്യയും വിഡിയോ | Meera Nandan Wedding Video

മീര നന്ദന് ആശംസകളുമായി ഫഹദും ദിലീപും കാവ്യയും; വിഡിയോ

മനോരമ ലേഖകൻ

Published: June 30 , 2024 11:03 AM IST

1 minute Read

താരനിബിഢമായി നടി മീര നന്ദന്റെ വിവാഹച്ചടങ്ങുകൾ. ഗുരുവായൂരില്‍ നടന്ന താലികെട്ടിന് ശേഷം കൊച്ചിയില്‍ സംഘടിപ്പിച്ച ആഘോഷത്തിലാണ് സുരേഷ് ഗോപി, ദിലീപ്, ഫഹദ് ഫാസില്‍, കാവ്യ മാധവന്‍ അടക്കമുള്ള താരങ്ങൾ പങ്കെടുത്തത്. 

ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് മീരയുടെ വരന്‍. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പിന്നീട് കൊച്ചിയിൽ സിനിമാ സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കുമായി സത്ക്കാരം സംഘടിപ്പിച്ചു.

നടിയുടെ മെഹെന്ദി ചടങ്ങും വൻ ആഘോഷമായിരുന്നു. അടുത്ത കൂട്ടുകാരായ ആൻ അഗസ്റ്റിൻ, നസ്രിയ നസിം, ശ്രിന്ദ എന്നിവർ മെഹെന്ദി കളറാക്കാൻ എത്തിയിരുന്നു. 
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനിൽ അക്കൗണ്ടന്റ് ആണ് ശ്രീജു. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.

English Summary:
Meera Nandan Wedding Video

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-meeranandan mo-entertainment-movie-nazriyanazim 7607ddblacnp8hes66cu88mcob mo-entertainment-common-malayalammovienews mo-entertainment-movie-dileep mo-entertainment-movie-kavyamadhavan f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button