WORLD
ട്രംപിന് മുമ്പിൽ വിയർത്ത് ജോ ബൈഡൻ; പിന്‍മാറണമെന്നാവശ്യം പാര്‍ട്ടിക്കകത്തും, പ്ലാന്‍ ‘ബി’യെന്ത്..?

വാഷിങ്ടൺ: നവംബർ അഞ്ചിന് നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 2020-ലെ ‘ബൈഡൻ v/s ട്രംപ്’ അങ്കം ആവർത്തിക്കുമോ ഇല്ലയോ? യു.എസിൽ ഇപ്പോഴത്തെ പ്രധാനചർച്ച ഇതാണ്. വ്യാഴാഴ്ച നടന്ന ആദ്യ ടെലിവിഷൻ സംവാദത്തിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനുമുന്നിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ബൈഡൻ കുഴങ്ങിയതോടെയാണ് ഈ ചർച്ച ഉടലെടുത്ത്. ബൈഡൻ നടത്തിയ മോശം പ്രകടനം അദ്ദേഹത്തെ മത്സരരംഗത്തുനിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിക്കകത്തും പുറത്തും ശക്തമാക്കി.പലപ്പോഴും ഇടറിയ ശബ്ദത്തിൽ അവ്യക്തമായി മറുപടി പറഞ്ഞ ബൈഡന് ചിലസമയം വാക്കുകൾ കിട്ടിയതുമില്ല. നാക്കു കുഴയുകയും ചെയ്തു. അതോടെ 81-കാരനായ ബൈഡന്റെ പ്രായാധിക്യത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. മത്സരത്തിൽനിന്ന് ബൈഡൻ പിന്മാറണമെന്ന് പ്രമുഖപത്രമായ ‘ന്യൂയോർക്ക് ടൈംസ്’ എഴുതി.
Source link