CINEMA

‘അമ്മ’യെ നയിക്കാൻ ആരൊക്കെ? വാർഷിക പൊതുയോഗം ഇന്ന്

‘അമ്മ’യെ നയിക്കാൻ ആരൊക്കെ? വാർഷിക പൊതുയോഗം ഇന്ന് | Amma general body meeting and election 2024

‘അമ്മ’യെ നയിക്കാൻ ആരൊക്കെ? വാർഷിക പൊതുയോഗം ഇന്ന്

മനോരമ ലേഖിക

Published: June 30 , 2024 09:43 AM IST

1 minute Read

ഇടവേള ബാബു, മോഹൻലാൽ ∙ചിത്രം മനോരമ

താരസംഘടന ‘അമ്മ’യുടെ വാർഷിക പൊതുയോഗം ഇന്ന് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിക്കാണ് യോഗം തുടങ്ങുക. ‘അമ്മ’യിലെ അംഗങ്ങളെല്ലാം യോഗത്തിൽ പങ്കെടുക്കാനെത്തും. 
3 വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടക്കുന്നത്.‌ വോട്ടവകാശമുള്ള 506 അംഗങ്ങൾ ‘അമ്മ’യിലുണ്ട്. സംഘടനയുടെ പ്രസിഡന്റ് ഒഴികെയുള്ള മറ്റു പ്രധാന പദവികളിലേക്ക് പുതിയ ഭാരവാഹികൾ എത്തും. പ്രസിഡന്റ് ആയി ഇത്തവണയും മോഹൻലാൽ തുടരും. ഈ പദവിയിൽ അദ്ദേഹത്തിന് ഇത് മൂന്നാമൂഴമാണ്. 

25 വർഷം തുടർച്ചയായി ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ഈ പദവിയിലേക്കു മത്സരിക്കുന്നത്. ‘അമ്മ’യുടെ ട്രഷറർ പദവിയിലേക്ക് ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

English Summary:
Amma general body meeting and election 2024

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-amma mo-entertainment-movie-mohanlal mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list niss9elc86eekrah6ahpcbpbr


Source link

Related Articles

Back to top button