കണ്ണൂർ: സംസ്ഥാന സീനിയർ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ പുരുഷൻമാരുടെ രണ്ടു വിഭാഗങ്ങളിൽ 33 പോയിന്റുമായി തിരുവനന്തപുരം ഒന്നാംസ്ഥാനത്തും 12 പോയിന്റുമായി തൃശൂർ രണ്ടാംസ്ഥാനത്തുമെത്തി. വനിതകളുടെ മൂന്നു വിഭാഗം മത്സരം പൂർത്തിയായപ്പോൾ 33 പോയിന്റുമായി ആലപ്പുഴ ഒന്നാംസ്ഥാനത്തും 22 പോയിന്റുമായി പാലക്കാട് രണ്ടാംസ്ഥാനത്തും 16 പോയിന്റുമായി ആതിഥേയരായ കണ്ണൂർ മൂന്നാംസ്ഥാനത്തുമെത്തി. മത്സരങ്ങൾ ഇന്നു സമാപിക്കും. സമാപന സമ്മേളനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സമ്മാനദാനം നിർവഹിക്കും.
Source link