KERALAMLATEST NEWS
വ്യാഴാഴ്ച വരെ വടക്കൻ ജില്ലകളിൽ മഴ, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 3ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. മദ്ധ്യ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലുമാണ് മഴ സാദ്ധ്യത. നിലവിൽ കാലവർഷ കാറ്റ് ദുർബലമാണെങ്കിലും അടുത്ത ആഴ്ച അവസാനത്തോടെ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരത്ത് മോശം കാലാവസ്ഥയെ തുടർന്ന് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
Source link