ട്രൂഡോയ്ക്ക് എതിരേ പാർട്ടി നേതാക്കൾ

ഒട്ടാവ: ഉപതെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ലിബറൽ പാർട്ടി നേതാക്കൾ രംഗത്ത്. പാർട്ടിയുടെയും രാജ്യത്തിന്റെയും ഭാവിക്കായി പുതിയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് ലിബറൽ എംപി ലോംഗ് വെയ്ൻ മറ്റു നേതാക്കൾക്കു കത്തയച്ചു. ഇദ്ദേഹത്തിനു പിന്തുണയുമായി മറ്റൊരു എംപി കെൻ മക്ഡൊണാൾഡ് രംഗത്തു വന്നിട്ടുണ്ട്. തിങ്കളാഴ്ചത്തെ ഉപതെരഞ്ഞെടുപ്പിൽ 1993 മുതൽ കൈവശം വയ്ക്കുന്ന ടൊറേന്റോ സീറ്റ് ലിബറൽ പാർട്ടിക്കു നഷ്ടമായിരുന്നു.
Source link