കണ്ണൂരിൽ ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച, നഴ്സിംഗ് കോളേജിലെ പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം
കണ്ണൂർ: രാമപുരത്ത് ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം. ഇതിൽ എട്ട് പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടാങ്കർ ലോറിയിൽ നിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ചോർച്ചയുണ്ടായത്.
മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് പോയ ടാങ്കർ ലോറിയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വാതക ചോർച്ചയുണ്ടായത്. ഇതിനെ തുടർന്ന് ലോറി നിർത്തിയിടുകയായിരുന്നു. മറ്റൊരു ലോറിയിലേക്ക് വാതകം മാറ്റിയതിനുശേഷം യാത്ര തുടരാമെന്ന് തീരുമാനിച്ചിരുന്നു. ഇതിനായി വാതകം നീക്കം ചെയ്യുന്നതിനിടയിലായിരുന്നു സംഭവമുണ്ടായത്. ഇതോടെ സംഭവം നടന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിച്ചവരെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഫയർഫോഴ്സും പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, ടാങ്കർ ലോറി ദ്രവിച്ചതാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Source link