KERALAMLATEST NEWS

കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കണ്ണൂർ: കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മുഹമ്മദ് മിസ്‌ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്.

മാച്ചേരിയിലെ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. മൂന്ന് കുട്ടികളാണ് കുളക്കരയിൽ എത്തിയത്. ഇവരിൽ രണ്ടുപേർ കുളിക്കാൻ ഇറങ്ങുകയും ഒരാൾ കരയിൽ ഇരിക്കുകയുമായിരുന്നു. രണ്ട് കുട്ടികൾ മുങ്ങിയപ്പോൾ കരയിലിരിക്കുകയായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയിച്ചെങ്കിലും രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയടക്കം എത്തിയെങ്കിലും കുളത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ ഇരുവരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.


Source link

Related Articles

Back to top button