KERALAMLATEST NEWS

ഓൺലെെനിലൂടെ കറന്റ് ബില്ല് അടയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; അക്ഷയ,  ഫ്രണ്ട്സ് കേന്ദ്രങ്ങൾ വഴി ഇനി പണമടവില്ല

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവ വഴി വെെദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെഎസ്ഇബിക്ക് അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വെെദ്യുതി ബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നത് കാരണം ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളും അത് സംബന്ധിച്ച പരാതികളും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

നിലവിൽ 79ശതമാനത്തോളം ഉപഭോക്താക്കളും ഓൺലെെൻ മാർഗങ്ങളിലൂടെയാണ് വെെദ്യുതി ബില്ലടയ്‌ക്കുന്നത്. അധികച്ചെലവില്ലാതെ വേഗം വെെദ്യുതി ബില്ല് അടയ്ക്കാൻ നിരവധി ഓൺലെെൻ മാർഗങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്.


Source link

Related Articles

Back to top button