എട്ട് ദിവസം മാത്രം ദൈര്‍ഘ്യമുള്ള ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മോറും ഇനിയും ദിവസങ്ങള്‍ നിലയത്തില്‍ തുടരേണ്ടിവരും. നിലവില്‍ കൃത്യമായ തീയതികളൊന്നും നാസ പ്രഖ്യാപിച്ചിട്ടില്ല. ഈ സഹാചര്യത്തില്‍ സ്റ്റാര്‍ലൈനര്‍ ദൗത്യത്തിന്റെ കാലാവധി 45 ദിവസം മുതല്‍ 90 ദിവസം വരെ ദീര്‍ഘിപ്പിക്കുന്ന കാര്യം നാസ പരിഗണിക്കുന്നുണ്ടെന്നാണ് ഏജന്‍സിയുടെ കോമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് പറയുന്നത്. സുനിത വില്യംസിനേയും ബച്ച് വില്‍മോറിനേയും വഹിച്ചുള്ള യാത്രയ്ക്കിടെ പലതവണ ഹീലിയം ചോര്‍ച്ചയുണ്ടായെന്നും ത്രസ്റ്ററുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും നാസ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ പേടകത്തില്‍ തന്നെ സഞ്ചാരികളെ തിരികെ എത്തിക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. ഇത് പരിശോധിച്ചുവരികയാണെന്നാണ് നാസ പറയുന്നത്. ഈ സാഹചര്യത്തിലാണ് ദൗത്യത്തിന്റെ കാലാപരിധി മൂന്ന് മാസം വരെ ദീര്‍ഘിപ്പിക്കുന്നകാര്യം നാസ പരിഗണിക്കുന്നത്.
Source link