KERALAMLATEST NEWS
കാൻസർ മരുന്ന് ലാഭമെടുക്കാതെ കമ്പനി വിലയ്ക്ക് നൽകാൻ സർക്കാർ
തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്കും അവയവ മാറ്റിവയ്ക്കലിന് ശേഷവും ഉപയോഗിക്കേണ്ട മരുന്നുകൾ ലാഭമെടുക്കാതെ (സീറോ പ്രോഫിറ്റ്) രോഗികൾക്ക് 74 കാരുണ്യ ഫാർമസികൾ വഴി നൽകുമെന്ന് മന്ത്രി വീണാജോർജ്ജ് അറിയിച്ചു. 800ഓളം മരുന്നുകളാണ് കമ്പനിയുടെ വിലയ്ക്ക് ലഭ്യമാക്കുക. കാരുണ്യ ഫാർമസികളിലെ ലാഭരഹിത കൗണ്ടറുകൾ വഴിയായിരിക്കും മരുന്ന് വിതരണം. ജൂലായിൽ പദ്ധതി തുടങ്ങും. നിലവിൽ കാരുണ്യ ഫാർമസികളിലൂടെ 7000 മരുന്നുകൾ വിലകുറച്ച് നൽകുന്നുണ്ട്. കാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാവുന്നത് സാധാരണക്കാർക്കും ഗുണം ചെയ്യുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു.
Source link