CINEMA

‘അവസരം തന്നിട്ടില്ലായിരിക്കാം, പക്ഷേ മണ്ണു വാരിയിട്ടിട്ടില്ല’; സുരേഷ് ഗോപിയെക്കുറിച്ച് ഷമ്മി തിലകൻ

‘അവസരം തന്നിട്ടില്ലായിരിക്കാം, പക്ഷേ മണ്ണു വാരിയിട്ടിട്ടില്ല’; സുരേഷ് ഗോപിയെക്കുറിച്ച് ഷമ്മി തിലകൻ

‘അവസരം തന്നിട്ടില്ലായിരിക്കാം, പക്ഷേ മണ്ണു വാരിയിട്ടിട്ടില്ല’; സുരേഷ് ഗോപിയെക്കുറിച്ച് ഷമ്മി തിലകൻ

മനോരമ ലേഖകൻ

Published: June 29 , 2024 10:28 AM IST

1 minute Read

സുരേഷ് ഗോപി, ഷമ്മി തിലകൻ

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കു പിറന്നാൾ ആശംസിച്ചതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നടൻ ഷമ്മി തിലകനു നേരെ അതിരൂക്ഷ സൈബർ ആക്രമണം. ഷമ്മി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് വിഭാഗത്തിലാണ് സുരേഷ് ഗോപിയെ പിന്തുണച്ചതിന് രൂക്ഷ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. തന്നെ വിമർശിക്കാനെത്തിയ പലർക്കും ചുട്ട മറുപടി നൽകാനും ഷമ്മി മറന്നില്ല.

‘ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചു ച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും, പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്നേഹത്തിൻ പര്യായമേ’, ഇതായിരുന്നു ഷമ്മി തിലകന്റെ പിറന്നാൾ ആശംസ. കുറിപ്പിനൊപ്പം സുരേഷ് ഗോപിയുടെ ചിത്രവും താരം പങ്കുവച്ചിരുന്നു.

ഇതിനു താഴെയാണ് അതിരൂക്ഷ പ്രതികരണം ഉണ്ടായത്. ഷമ്മിയുടെ പിതാവ് തിലകന്റെ പേരു പോലും പലരും കമന്റുകളിൽ വലിച്ചിഴച്ചു. ‘താങ്കളിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. കാരണം നിങ്ങൾക്ക് അവരാരെങ്കിലും നല്ലൊരു അവസരം ഉണ്ടാക്കി തന്നിട്ടില്ല’ എന്ന വിമർശനത്തിന് ‘ആ ഇവരിൽ സുരേഷ് ജിയെ ഉൾപ്പെടുത്തേണ്ടതില്ല. ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം, എന്നാൽ മണ്ണുവാരിയിട്ടിട്ടില്ല’ എന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി.
‘നമ്മുടെയൊക്കെ ആരാധ്യനായ തിലകൻചേട്ടനെ പറയിപ്പിക്കരുത്’ എന്ന കമന്റിന് ‘പറഞ്ഞവർ അനുഭവിച്ചിട്ടുമുണ്ട്. ജാഗ്രത’, എന്നായിരുന്നു നടൻ മറുപടി നൽകിയത്. ഇതാദ്യമായല്ല, ഷമ്മി തിലകൻ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. അദ്ദേഹം തൃശൂരിൽ നിന്നും വമ്പൻ ഭൂരിപക്ഷത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോഴും ഷമ്മി പിന്തുണ പോസ്റ്റുമായി എത്തിയിരുന്നു. സുരേഷ് ജീ… നിങ്ങൾ പൊളിയാണ്..! അഭിനന്ദനങ്ങൾ…!’ എന്നായിരുന്നു ഷമ്മി അന്നു പറഞ്ഞത്. 

English Summary:
Shammi Thilakan Faces Social Media Backlash for Suresh Gopi Birthday Wish; Responds Fiercely

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-shammi-thilakan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 58f40kr7i9qa52q6p6cgu1qb8d mo-entertainment-movie-sureshgopi


Source link

Related Articles

Back to top button