ചില കൂറുകാർക്ക് ആഗ്രഹിച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വാരമാണ്. ബിസിനസിൽ പുരോഗതി ഉണ്ടാകും. അധിക വരുമാന സ്രോതസ്സുകളിൽ നിന്ന് നേട്ടമുണ്ടാകുന്ന ചില രാശിക്കാരുണ്ട്. എന്നാൽ ചിലർക്ക് ചെലവുകൾ വർധിക്കുന്ന വാരമാണ്. ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നവരും ഉണ്ട്. യാത്രകൾ വേണ്ടിവരും. ചിലർക്ക് പ്രണയ ജീവിതം അനുകൂലമായി മുമ്പോട്ട് പോകുമ്പോൾ മറ്റുചിലർക്ക് പ്രണയ കാര്യത്തിൽ ജാഗ്രതയോടെ മുമ്പോട്ട് പോകേണ്ടതുണ്ട്. ഓരോ കൂറുകാർക്കും ഈ വാരം എങ്ങനെയായിരിക്കും? വായിക്കാം നിങ്ങളുടെ സമ്പൂർണ വാരഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കും പുരോഗതി ഉണ്ടാകുന്ന വാരമാണ്. ഈ ആഴ്ച അലച്ചിൽ കൂടുതലായിരിക്കും. ഒരു സുഹൃത്തിന്റെയോ അല്ലെങ്കിൽ സമൂഹത്തിൽ സ്വാധീനമുള്ള മറ്റേതെങ്കിലും വ്യക്തിയുടെയോ സഹായത്തോടെ ലാഭകരമായ പദ്ധതികളുടെ ഭാഗമാകാൻ സാധിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. അധിക വരുമാന സ്രോതസുകളിലൂടെ നേട്ടം ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകൾ നടക്കാനിടയുണ്ട്. പ്രണയ ബന്ധം കൂടുതൽ ദൃഢമാകും. ആഡംബര കായിരങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കാനിടയുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. സന്താനങ്ങളിൽ നിന്ന് നല്ലവർത്തകൾ ഉണ്ടാകും. അവരുടെ വിജയത്തിൽ സന്തോഷിക്കും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഏറെക്കാലമായി ഉണ്ടായിരുന്ന ആഗ്രഹം ഈ ആഴ്ച സഫലമാകാനിടയുണ്ട്. തൊഴിൽ രംഗത്ത് പുരോഗതി കൈവരിക്കാനുള്ള മികച്ച അവസരങ്ങൾ ഉണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് അപ്രതീക്ഷിത ലാഭത്തിന് സാധ്യതയുണ്ട്. എന്നിരുന്നാലും മോശം ആരോഗ്യം പല കാര്യങ്ങളും ചെയ്യാൻ തടസ്സമാകും. അതിനാൽ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആഡംബര കാര്യങ്ങൾക്കും കുടുംബത്തിൽ നടക്കാനിരിക്കുന്ന ശുഭ കാര്യങ്ങൾക്കുമായി പണം ചെലവിടും. വളരെക്കാലത്തിനു ശേഷം പ്രിയപ്പെട്ട ഒരാളെ കണ്ടുമുട്ടുന്നത് സന്തോഷം ഇരട്ടിപ്പിക്കും. പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾ ഒരു സുഹൃത്തിന്റെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. ബന്ധങ്ങളിലെ തെറ്റിദ്ധാരണകൾ നീങ്ങും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ജീവിതത്തിൽ പുരോഗതി കൈവരിക്കാനുള്ള നിരവധി അവസരങ്ങൾ ആഴ്ചയുടെ തുടക്കത്തിൽ തന്നെ നിങ്ങൾക്ക് ലഭിക്കും. റിയൽ എസ്റ്റേറ്റ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഈ ആഴ്ച വളരെ അനുകൂലമാണ്. ഈ ആഴ്ച ചില മംഗളകരമായ പരിപാടികളുടെ ഭാഗമാകാൻ അവസരം ഉണ്ടാകും. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷമായിരിക്കും. ജീവിതത്തിൽ ഏതൊരു പ്രധാന നീക്കങ്ങൾ നടത്തുമ്പോഴും മുഴുവൻ കുടുംബാംഗങ്ങളുടെയും പിന്തുണ ഉണ്ടാകും. ബിസിനസ് വിപുലീകരണത്തിന് ശ്രമം ആരംഭിക്കും. പ്രധാന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂലമാണ് ഈ ആഴ്ച. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. ആരോടെങ്കിലും പ്രണയം പറയാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഈ ആഴ്ച നടന്നേക്കാം.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കുടുംബാംഗങ്ങൾ തമ്മിലോ പ്രിയപ്പെട്ടവരോ ആയുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം ആഴ്ചയുടെ തുടക്കത്തിൽ മനസ് വിഷമിക്കാനിടയുണ്ട്. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പണം ചെലവഴിക്കേണ്ടി വരുന്നതുമൂലം സാമ്പത്തിക സ്ഥിതി മോശമാകാനിടയുണ്ട്. പാർട്ണർഷിപ്പിൽ ബിസിനസ് ചെയ്യുന്നവർക്കിടയിൽ തെറ്റിധാരണകൾ രൂപപ്പെടാനിടയുണ്ട്. ജോലിസ്ഥലത്ത് നിങ്ങൾക്ക് എതിരാളികൾ ഉണ്ടെന്ന് തിരിച്ചറിയും. മറ്റൊരു ജോലി ലഭിക്കുന്നതുവരെ ഇപ്പോഴുള്ള ജോലി ഉപേക്ഷിക്കരുത്. അപകട സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ഇതുവഴി സാമ്പത്തിക പ്രശ്നങ്ങൾ ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കും. പ്രയാസകരമായ സന്ദർഭങ്ങളിൽ നിങ്ങളുടെ പ്രണയ/ദാമ്പത്യ പങ്കാളി ഒരു നിഴൽ പോലെ നിങ്ങൾക്കൊപ്പം ഉണ്ടാകും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ദീർഘനാളായി മുടങ്ങി കിടന്നിരുന്ന ജോലികൾ ആഴ്ചയുടെ തുടക്കത്തിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. ഭരണ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രവർത്തനത്തിന് അംഗീകാരം ലഭിക്കും. ആഗ്രഹിച്ച പ്രൊമോഷൻ, സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്. സഹപ്രവർത്തകരുടെ പിന്തുണ ഉണ്ടാകും. മത – സാമൂഹിക പരിപാടികളുടെ ഭാഗമാകാൻ അവസരമുണ്ടാകും. ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കാനിടയുണ്ട്. ഈ ആഴ്ച നിങ്ങൾ പരിചയപ്പെടുന്ന ഒരു വ്യക്തി മൂലം ഭാവിയിൽ വലിയ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിങ്ങൾ വിജയിക്കും. പ്രണയ ബന്ധം ദൃഢമാകും. പങ്കാളിയുമായി ബന്ധപ്പെട്ട ഏതൊരു നേട്ടവും സന്തോഷത്തിന് കാരണമായി മാറും. ആരോഗ്യം സാധാരണ നിലയിൽ മുമ്പോട്ട് പോകുന്നതായിരിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നി രാശിക്കാർ ഈ ആഴ്ച സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധിക്കണം. ഒരു ചെറിയ തെറ്റ് മതി നിങ്ങളുടെ ജോലിയെ മോശം രീതിയിൽ ബാധിക്കാൻ. ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി മികച്ച ഏകോപനം നിലനിർത്തേണ്ടതുണ്ട്. ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ കഠിനാദ്ധ്വാനം വേണ്ടി വരും. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബ പ്രശ്നങ്ങൾ നിങ്ങളുടെ ജോലിയെയും ബിസിനസിനെയും ബാധിച്ചേക്കാം. സംസാരത്തിലൂടെ തെറ്റിധാരണ നീക്കാൻ ശ്രമിക്കുക. തൊഴിൽ സംബന്ധമായി യാത്ര വേണ്ടി വന്നേക്കാം. എതിർ ലിംഗത്തിലുള്ളവരോട് ആകർഷണം തോന്നാനിടയുണ്ട്. പ്രണയ ബന്ധം സന്തോഷത്തോടെ മുമ്പോട്ട് പോകും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)ഏർപ്പെടുന്ന എല്ലാ മേഖലയിലും വിജയം ഉണ്ടാകും. മംഗളകരമായ പരിപാടികളുടെ ഭാഗമാകാനിടയുണ്ട്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടാൻ ധാരാളം അവസസരങ്ങൾ ഉണ്ടാകും. യാത്രകൾ വേണ്ടി വരും. ജോലി മാറാൻ ശ്രമിക്കുന്നവർക്ക് പല മികച്ച അവസരങ്ങളും വരുന്നതാണ്. പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ശുഭകരമായ വാരമായിരിക്കും. മുടങ്ങി കിടന്ന പല ജോലികളും തീർക്കാൻ അവസരമുണ്ടാകും. എന്നാൽ ജോലിക്കാരായ സ്ത്രീകൾക്ക് അല്പം ബുദ്ധിമുട്ടേറിയ വാരമായിരിക്കും ഇത്. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സ്നേഹബന്ധം ദൃഢമാകും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വൃശ്ചിക കൂറുകാർക്ക് ഈ ആഴ്ച സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ആഴ്ച ആയിരിക്കും. ജോലി സംബന്ധമായ കാര്യങ്ങളിൽ വേണ്ടപ്പെട്ടവരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. കുടുംബത്തിലെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് നിങ്ങൾക്ക് സഹോദരങ്ങളുടെ സഹായവും പിന്തുണയും ലഭിക്കും. വലിയ ലാഭം നേടാനായി ചെറിയ ലാഭം ഉണ്ടാക്കാൻ കഴിയുന്ന അവസരങ്ങൾ നഷ്ടമാക്കരുത്. ബിസിനസ് ചെയ്യുന്നവർക്ക് എതിരാളികളിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളിൽ തടസ്സം അനുഭവപ്പെടാനിടയുണ്ട്. സമയവും സമ്പത്തും വിവേകപൂർവം കൈകാര്യം ചെയ്യണം. പ്രണയ ജീവിതത്തിൽ ജാഗ്രതയോടെ മുമ്പോട്ട് പോകുക. തിരക്കേറിയ സമയത്ത് ജീവിത പങ്കാളിക്കായി സമയം നീക്കിവെക്കാൻ സാധിക്കും. നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ധനുക്കൂറുകാർക്ക് ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാനും ആഗ്രഹിച്ച നേട്ടം കൈവരിക്കാനും സാധിക്കും. ഈ ആഴ്ച കൂടുതൽ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. സമയം ശരിയായി വിനിയോഗിച്ചാൽ ആഗ്രഹിച്ച വിജയം നേടാനാകും. ആഴ്ചയുടെ മധ്യത്തിൽ കുടുംബവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മൂലം വിഷമിക്കും. കുടുംബത്തിലെ ഒരു സ്ത്രീ അംഗത്തിന്റെ ആരോഗ്യം മോശമാകാനിടയുണ്ട്. സ്വന്തം ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണം. തൊഴിൽരംഗത്ത് സഹപ്രവർത്തകരുമായുള്ള ബന്ധം നന്നായി നിലനിർത്തുക. ഇത് നിങ്ങൾക്ക് ഗുണം ചെയ്യും. ഒരു സ്ത്രീ സുഹൃത്തിന്റെ സഹായത്തോടെ മുടങ്ങി കിടന്നിരുന്ന ചില ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)കുറച്ച് നാളുകളായി നിങ്ങളെ അലട്ടിരിയിരുന്ന പ്രശ്നത്തിന് പരിഹാരം കാണും. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കും തങ്ങളുടെ തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന ആശങ്കകൾ നീങ്ങും. ബിസിനസ് വിപുലീകരിക്കാൻ ശ്രമിക്കുന്നവർക്ക് ഗുണകരമായ സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലങ്ങൾ ഈ ആഴ്ച നിങ്ങളെ തേടിയെത്തും. അവിവാഹിതരായവരുടെ വിവാഹം ഉറപ്പിക്കാനിടയുണ്ട്. ചെറുപ്പക്കാരായവർ വിനോദ കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. നിർമ്മാണ പ്രവർത്തനങ്ങളുമായി നിലനിൽക്കുന്ന പ്രശ്നങ്ങളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമാകാനിടയുണ്ട്. ബുദ്ധിപൂർവം പ്രവർത്തിച്ചാൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അധിക പണച്ചെലവ് ഉണ്ടായേക്കാം. പ്രണയം വിവാഹത്തിലേക്ക് നീങ്ങാനിടയുണ്ട്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എതിരാളികൾ നിങ്ങളെ ലക്ഷ്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കാനിടയുണ്ട്. ഓഫിസ് കാര്യങ്ങൾ വീട്ടിലേക്കും വീട്ടിലെ പ്രശ്നങ്ങൾ ഓഫീസിലേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കുക. ജോലി സംബന്ധമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ബിസിനസ് ചെയ്യുന്നവർക്കും തടസ്സങ്ങൾ ഉണ്ടാകും. എന്നാൽ അപ്രതീക്ഷിതമായി ബിസിനസിൽ കുടുങ്ങി കിടന്ന പണം നിങ്ങളുടെ കൈവശം വരുന്നത് വലിയ ആശ്വാസമാകും. സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വളരെയധികം പരിശ്രമിച്ചിട്ടും വരുമാനം കുറയുന്നത് മൂലം ദുഃഖിതനായി കാണപ്പെടും. ചെലവുകളും വർധിച്ചേക്കാം. ഇത് സാമ്പത്തികപരമായ ആശങ്ക ഉയർത്തും. കടം വാങ്ങി കാര്യങ്ങൾ നടത്തേണ്ട സാഹചര്യം ഉണ്ടാകാനിടയുണ്ട്. ജോലിഭാരം കൂടിയേക്കാം. തീരുമാനങ്ങൾ ഒരിക്കലും ആലോചിക്കാതെ എടുക്കരുത്. പങ്കാളിയുടെ പിന്തുണ എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാകും. പ്രണയ ജീവിതത്തിൽ ജാഗ്രതയോടെ മുമ്പോട്ട് പോകുക.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കഴിഞ്ഞ ആഴ്ചയേക്കാൾ മികച്ചതായിരിക്കും കുംഭം രാശിക്ക് ഈ ആഴ്ച. ആഴ്ചയുടെ തുടക്കത്തിൽ തന്നെ പ്രധാനപ്പെട്ട ജോലികളിൽ വിജയം നേടാനാകും. ജോലികൾ ചെയ്യാൻ പുതിയൊരു ഊർജ്ജം അനുഭവപ്പെടും. കുടുംബാംഗങ്ങളുടെ സന്തോഷത്തിനായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാനിടയുണ്ട്. കുടുംബത്തോടൊപ്പം ദീർഘ ദൂര യാത്രകൾ നടത്തിയേക്കാം. പുതിയ പദ്ധതിയുടെ ഭാഗമാകാൻ അവസരമുണ്ടാകും. ഇതുവഴി ഭാവിയിൽ നിങ്ങൾക്ക് ലാഭമുണ്ടാകും. അധിക വരുമാനം ലഭിക്കാനിടയുണ്ട്. സ്ത്രീകൾ ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. ചില മംഗളകരമായ പരിപാടികളുടെ ഭാഗമാകാൻ അവസരമുണ്ട്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില പ്രധാന ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. പ്രണയ ബന്ധം കൂടുതൽ ദൃഢമാകും.
Source link