KERALAMLATEST NEWS
വില്പന നികുതി മുൻ ഡെ. കമ്മിഷണർക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വില്പന നികുതി മുൻ ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ അന്വേഷണം നടത്തി രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാര വിജിലൻസ് സെൽ എസ്.പിക്ക് നിർദ്ദേശം നൽകി. നാലാഞ്ചിറ സ്വദേശി എസ്.വി. സേസിറിനെതിരെയാണ് അന്വേഷണം.
വില്പന നികുതി വകുപ്പിലെ മുൻ ഉദ്യോഗസ്ഥനും എറണാകുളം തൃക്കാക്കര സ്വദേശിയുമായ ജോർജ് വർഗീസാണ് ഹർജി നൽകിയത്. സേസിർ വില്പന നികുതി ചെക്ക് പോസ്റ്റ് ഡ്യൂട്ടി ചുമതലയിൽ വന്നശേഷം 20 കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ഹർജിയിൽ ആരോപിക്കുന്നു.
നികുതി അടയ്ക്കാതിരുന്ന ബി.എസ് എന്റർപ്രൈസസ് എന്ന ക്രഷർ യൂണിറ്റിൽ പരിശോധന നടത്തി 31,71,860 രൂപ പിഴ ചുമത്തിയശേഷം 10 ലക്ഷം കൈക്കൂലി വാങ്ങി 1,50,000 ആയി ഇളവു ചെയ്തു കൊടുത്തതടക്കം തെളിവുകൾ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി.
Source link