SPORTS

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള : കൊ​ച്ചി ടീ​മി​നെ സ്വ​ന്ത​മാ​ക്കി ന​ട​ന്‍ പൃ​ഥ്വി​രാ​ജ്


കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ ഫു​​​ട്‌​​​ബോ​​​ള്‍ ലീ​​​ഗാ​​​യ സൂ​​​പ്പ​​​ര്‍ ലീ​​​ഗ് കേ​​​ര​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ കൊ​​​ച്ചി എ​​​ഫ്‌​​​സി​​​യു​​​ടെ ഉ​​​ട​​​മ​​​യാ​​​യി ന​​​ട​​​ന്‍ പൃ​​​ഥ്വി​​​രാ​​​ജും ഭാ​​​ര്യ സു​​​പ്രി​​​യ മേ​​​നോ​​​നും. കേ​​​ര​​​ള​​​ത്തി​​​ലെ ഫു​​​ട്‌​​​ബോ​​​ളി​​​നെ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ത​​​ല​​​ത്തി​​​ല്‍ ഉ​​​യ​​​ര്‍​ത്താ​​​നും താ​​​ഴേ​​​​​ക്കി​​​ട​​​യി​​​ല്‍ ഫു​​​ട്‌​​​ബോ​​​ളി​​​നെ വ​​​ള​​​ര്‍​ത്താ​​​നും സൂ​​​പ്പ​​​ര്‍ ലീ​​​ഗ് കേ​​​ര​​​ള​​​യ്ക്ക് ക​​​ഴി​​​യു​​​മെ​​​ന്ന് പൃ​​​ഥ്വി​​​രാ​​​ജ് പ​​​റ​​​ഞ്ഞു. ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലെ മി​​​ക​​​ച്ച ക​​​ളി​​​ക്കാ​​​ര്‍​ക്ക് നി​​​ര​​​വ​​​ധി അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്‌​​ടി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ കാ​​​യി​​​ക​​സ​​​മ്പ​​​ത്ത് മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ന്‍ ഇ​​​ത്ത​​​ര​​​മൊ​​​രു അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ടൂ​​​ര്‍​ണ​​​മെ​​ന്‍റി​​​നാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു. പൃ​​​ഥ്വി​​​രാ​​​ജി​​​ന്‍റെ പ​​​ങ്കാ​​​ളി​​​ത്തം യു​​​വാ​​​ക്ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ ടൂ​​​ര്‍​ണ​​​മെ​​ന്‍റി​​​ന് വ​​​ലി​​​യ പ്ര​​​ചോ​​​ദ​​​ന​​​വും ഊ​​​ര്‍​ജ​​​വും പ​​​ക​​​രു​​​മെ​​​ന്ന് സൂ​​​പ്പ​​​ര്‍ ലീ​​​ഗ് കേ​​​ര​​​ള​ സി​​​ഇ​​​ഒ മാ​​​ത്യു ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. ഓ​​​ഗ​​​സ്റ്റ് അ​​​വ​​​സാ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന 60 ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന സൂ​​​പ്പ​​​ര്‍ ലീ​​​ഗ് കാ​​​യി​​​ക​​കേ​​​ര​​​ള​​​ത്തി​​​ന് ആ​​​വേ​​​ശ​​​മാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പൃ​​​ഥ്വി​​​രാ​​​ജി​​​ന്‍റെ സാ​​​ന്നി​​​ധ്യം ലീ​​​ഗി​​​നെ കൂ​​​ടു​​​ത​​​ല്‍ ആ​​​ക​​​ര്‍​ഷ​​ക​​​മാ​​​ക്കു​​​മെ​​​ന്നും ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ലീ​​​ഗി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​ന്‍ ഇ​​​തു പ്ര​​​ചോ​​​ദ​​​ന​​​മാ​​​കു​​​മെ​​​ന്നും സൂ​​​പ്പ​​​ര്‍ ലീ​​​ഗ് കേ​​​ര​​​ള മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫി​​​റോ​​​സ് മീ​​​രാ​​​ന്‍ പ​​​റ​​​ഞ്ഞു. കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട്, തൃ​​​ശൂ​​​ര്‍, ക​​​ണ്ണൂ​​​ര്‍, മ​​​ല​​​പ്പു​​​റം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​റു ടീ​​​മു​​​ക​​​ളാ​​​ണ് ആ​​​ദ്യ സീ​​​സ​​​ണി​​​ല്‍ മാ​​​റ്റു​​​ര​​​യ്ക്കു​​​ക. ​ന​​​സ്‌​​ലി മു​​​ഹ​​​മ്മ​​​ദ്, പ്ര​​​വീ​​​ഷ് കു​​​ഴി​​​പ്പ​​​ള്ളി, ഷ​​​മീം ബ​​​ക്ക​​​ര്‍, മു​​​ഹ​​​മ്മ​​​ദ് ഷൈ​​​ജ​​​ല്‍ എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ച്ചി എ​​​ഫ്‌​​​സി ടീ​​​മി​​​ന്‍റെ സ​​​ഹ​​ഉ​​​ട​​​മ​​​ക​​​ള്‍.


Source link

Related Articles

Back to top button