KERALAMLATEST NEWS

ഭൂമി തരംമാറ്റ അപേക്ഷ തീർപ്പാക്കൽ: ഒന്നു മുതൽ പുതിയ സംവിധാനം 

തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷ തീർപ്പാക്കൽ വേഗത്തിലാക്കാൻ ജൂലായ് ഒന്നിന് പുതിയ സംവിധാനം നിലവിൽവരുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം തിരുവനന്തപുരം കളക്ടറേറ്റിൽ നടക്കും.

ആർ.ഡി.ഒ, സബ് കളക്ടർ എന്നിവർക്ക് പുറമെ ഡെപ്യൂട്ടി കളക്ടർമാർക്ക് കൂടി ഭൂമി തരംമാറ്റ അപേക്ഷ തീർപ്പാക്കൽ അധികാരം നൽകും. 123 സർവേയർമാരെ താല്കികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ സംവിധാനത്തിന് ആവശ്യമായ സോഫ്റ്റ്‌വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂർത്തീകരിച്ചു.
4,26,902 അപേക്ഷകളാണ് തരമാറ്റത്തിനായി ലഭിച്ചത്. ഇതിൽ 98 ശതമാനവും തീർപ്പാക്കി. ഓൺലൈൻ വഴി 4,52,215 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1,78,620 അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button