കേരള ട്രാവല്‍ മാര്‍ട്ട്: ബയര്‍ രജിസ്ട്രേഷനില്‍ റിക്കാര്‍ഡ്
കൊച്ചി: സെപ്റ്റംബറില്‍ നടക്കുന്ന 12-ാമത് കേരള ട്രാവല്‍ മാര്‍ട്ടിൽ (കെടിഎം) ബയര്‍ രജിസ്ട്രേഷന് 2,500 കടന്നു. കെടിഎമ്മിന്റെ 24 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണു ബയര്‍ രജിസ്ട്രേഷന് ഇത്രയും എണ്ണമെത്തുന്നത്. സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാഗര സാമുദ്രിക കണ്വന്ഷന് സെന്ററിലാണ് മാര്‍ട്ട് നടക്കുന്നത്. കെടിഎം 2024ലെ ബിസിനസ് സെഷനുകള്‍ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ നടക്കും. ഇക്കുറി ആഭ്യന്തര ബയര്‍ രജിസ്ട്രേഷന് മാത്രം 1800 ആയി. 73 രാജ്യങ്ങളില്‍നിന്നായി ഇതുവരെ 708 വിദേശ ബയര്മാരാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എട്ടു വിഭാഗങ്ങളിലായാണ് ഇക്കുറി സ്റ്റാളുകള്‍ ക്രമീകരിക്കുകയെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപും സെക്രട്ടറി എസ്. സ്വാമിനാഥനും പറഞ്ഞു. 2000ല്‍ സ്ഥാപിതമായ കെടിഎം സൊസൈറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് നടത്തുന്നത്. ദക്ഷിണേഷ്യയിലെതന്നെ ഏറ്റവും പ്രാധാന്യമുള്ളതും അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളതുമായ ടൂറിസം സമ്മേളനമാണിത്.

Source link