അറ്റ്ലാന്റ: ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ ട്രംപ് വിജയിച്ചതായി സിഎൻഎൻ ചാനലിന്റെ അതിവേഗ സർവേ ഫലം. ട്രംപാണു മുന്നിട്ടു നിന്നതെന്ന് സർവേയിൽ പങ്കെടുത്ത 565 പേരിൽ 67 ശതമാനവും അഭിപ്രായപ്പെട്ടു. ബൈഡന്റെ പ്രകടനത്തിൽ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾക്കു തൃപ്തിയില്ലെന്നാണു പറയുന്നത്. തപ്പിത്തടഞ്ഞതിനു പുറമേ സ്വന്തം ഭരണനേട്ടങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. ബൈഡൻ ഒരു വിഷയത്തിൽനിന്നു മറ്റൊന്നിലേക്ക് അതിവേഗം ചാടിച്ചാടിപ്പോയെന്നും നിരീക്ഷകർ അഭിപ്രായപ്പെട്ടു. അതേസമയം, പ്രകടനം മികച്ചതായിരുന്നുവെന്നു ബൈഡൻ പ്രതികരിച്ചു. നുണയനോടു സംവദിക്കുന്നത് എളുപ്പമല്ലെന്നും തനിക്കു തൊണ്ടവേദനയായിരുന്നുവെന്നും ബൈഡൻ പറഞ്ഞു.
Source link