ഫൈവ് സ്റ്റാർ ഉറുഗ്വെ

ന്യൂജഴ്സി: കോപ്പ അമേരിക്ക ഫുട്ബോളിൽ ഉറുഗ്വെയുടെ ഗോളടിമേളം. ഗ്രൂപ്പ് സിയിൽ ഉറുഗ്വെ 5-0ന് ബൊളീവിയയെ കീഴടക്കി. തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പിൽനിന്ന് ക്വാർട്ടർ ഫൈനൽ ബെർത്തും ഉറുഗ്വെ ഉറപ്പാക്കി. ഫാകുണ്ടോ പെല്ലിസ്ട്രി (8’), ഡാർവിൻ നൂനെസ് (21’), മാക്സിമിലിയാനോ അരൗജൊ (77’), ഫെഡറിക്കോ വാൽവെർഡെ (81’), റോഡ്രിഗോ ബെന്റാൻകുർ (89’) എന്നിവരായിരുന്നു ഉറുഗ്വെയ്ക്കുവേണ്ടി വല കുലുക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പാനമ 2-1ന് ആതിഥേയരായ അമേരിക്കയെ കീഴടക്കി. തിമോത്തി വീ 18-ാം മിനിറ്റിൽ ചുവപ്പു കാർഡ് കണ്ടതോടെ യുഎസ്എ പത്തു പേരായി ചുരുങ്ങി. എങ്കിലും 22-ാം മിനിറ്റിൽ യുഎസ്എ ലീഡ് നേടി. തുടർന്ന് രണ്ടു ഗോൾ തിരിച്ചടിച്ച് പാനമ ജയം സ്വന്തമാക്കി. 88-ാം മിനിറ്റിൽ കരാസ്കില്ല ചുവപ്പു കാർഡ് കണ്ടതോടെ പാനമയും പത്തുപേരുമായാണ് മത്സരം പൂർത്തിയാക്കിയത്.
Source link