ഗുരുവായൂരിൽ റെക്കാഡ് ഭണ്ഡാരം വരവ്; ലഭിച്ചത് 7.36 കോടി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 7.36 കോടി രൂപയുടെ റെക്കാഡ് ഭണ്ഡാരം വരവ്. 2022 സെപ്തംബറിലെ 6.87 കോടിയായിരുന്നു മുൻപത്തെ റെക്കാഡ് വരവ്. ഇന്നലെ വൈകിട്ടാണ് ഭണ്ഡാരം എണ്ണൽ പൂർത്തിയായത്. 3.322 കിലോ സ്വർണ്ണവും 16.670 കിലോ വെള്ളിയും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. സ്ഥിരംഭണ്ഡാരത്തിലെ വരവിന് പുറമെ 2.98 ലക്ഷം രൂപ ഇ- ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഗ്രാമീണ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തൽ ചുമതല.


Source link
Exit mobile version