കൊച്ചി കപ്പൽശാലയ്ക്ക് നോർവേയിൽനിന്ന് ഓർഡർ

കൊച്ചി: കൊച്ചി കപ്പൽശാലയുടെ കീഴിലുള്ള കർണാടകയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന് (യുസിഎസ്എൽ) നോർവേയിൽ നിന്ന് എട്ടു യാനങ്ങൾ നിർമിക്കുന്നതിനുള്ള ഓർഡർ ലഭിച്ചു. വിൽസൺ എഎസ്എയ്ക്കായി 6300 ടിഡിഡബ്ല്യു ഡ്രൈ കാർഗോ വെസലുകൾക്കുള്ള ഫോളോ അപ്പ് ഓർഡറാണ് കന്പനിക്കു ലഭിച്ചത്. ആറ് 3800 ടിഡിഡബ്ല്യു ഡ്രൈ കാർഗോയുടെ രൂപകല്പനയ്ക്കും നിർമാണത്തിനുമായി 2023 ജൂണിൽ ലഭിച്ച കരാറിന്റെ നിർവഹണ മികവിനെത്തുടർന്നാണു പുതിയ കരാർ. ഈ യാനങ്ങളുടെ നിർമാണം ഉഡുപ്പി യാർഡിൽ ആരംഭിച്ചു. സെപ്റ്റംബർ 19നകം ഔപചാരികമായി കരാറിൽ ഒപ്പുവയ്ക്കും. പിന്നീട് സമാനതരത്തിലുള്ള നാലു കപ്പലുകൾ നിർമിക്കുന്നതിനുള്ള വ്യവസ്ഥയും നിലവിലെ കരാറിലുണ്ട്. 100 മീറ്റർ നീളമുള്ള കപ്പലിന് 6.5 മീറ്റർ ഡിസൈൻ ഡ്രാഫ്റ്റിൽ 6300 മെട്രിക് ടൺ ഭാരമുണ്ട്. നെതർലാൻഡ്സിലെ കൊനോഷിപ്പ് ഇന്റർനാഷണലാണു കപ്പലുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. കൂടാതെ യൂറോപ്പിലെ തീരക്കടലിൽ പൊതു ചരക്കുഗതാഗതത്തിനായി പരിസ്ഥിതിസൗഹൃദ ഡീസൽ ഇലക്ട്രിക് യാനങ്ങൾ നിർമിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഓർഡറുകൾ. പദ്ധതിയുടെ മൂല്യം ഏകദേശം 1,100 കോടി രൂപയാണ്. 2028 സെപ്റ്റംബറിനകം നിർമാണം പൂർത്തിയായി യാനങ്ങൾ കൈമാറുമെന്ന് കപ്പൽശാലാ അധികൃതർ അറിയിച്ചു. നോർവേയിലെ ബെർഗൻ ആസ്ഥാനമായി പ്രർത്തിക്കുന്ന വിൽസൺ എഎസ്എ, യൂറോപ്പിലെ പ്രമുഖ ഷോർട്ട് സീ ഫ്ലീറ്റ് ഓപ്പറേറ്ററാണ്. യൂറോപ്പിലുടനീളം ഏകദേശം 15 ദശലക്ഷം ടൺ ഡ്രൈ കാർഗോ കന്പനി എത്തിക്കുന്നുണ്ട്.

Source link