കൊല്ലം: സ്വകാര്യ ടെലികോം കമ്പനികൾ മൊബൈൽ കോൾ നിരക്കുകൾ വർധിപ്പിക്കുന്നു. ജൂലൈ മൂന്നുമുതൽ നിരക്കുകൾ വർധിപ്പിക്കുമെന്നു റിലയൻസ് ജിയോ പ്രഖ്യാപിച്ചു. പുതിയ താരിഫ് പ്ലാനുകളും ജിയോ പുറത്തുവിട്ടു. പിന്നാലെ എയര്ടെല്ലും നിരക്ക് കൂട്ടി. ഇതിന്റെ ചുവടുപിടിച്ച് വോഡഫോൺ ഐഡിയയും നിരക്കുകൾ വർധിപ്പിച്ചേക്കും. ബിഎസ്എൻഎൽ നിരക്ക് കൂട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 28 ദിവസ കാലാവധിയും അൺലിമിറ്റഡ് കോളുകളും എസ്എംഎസും രണ്ട് ജിബി ഡേറ്റയും നൽകുന്ന പ്രീപെയ്ഡ് പ്ലാൻ 155 രൂപയിൽനിന്ന് 189 രൂപയായി ഉയർത്തി. പ്രതിദിനം ഒരു ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും 28 ദിവസത്തേക്ക് നൽകുന്ന പ്ലാൻ 209 രൂപയിൽനിന്ന് 249 ആയാണ് വർധിപ്പിച്ചിട്ടുള്ളത്. പ്രതിദിനം രണ്ടു ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും 28 ദിവസം നൽകുന്ന പ്ലാനിന്റെ പുതുക്കിയ നിരക്ക് 349 രൂപയാണ്. നേരത്തേ ഇത് 299 രൂപയായിരുന്നു. പ്രതിദിനം 1.5 ജിബി ഡേറ്റയും പരിധിയില്ലാതെ കോളുകളും 56 ദിവസം നൽകുന്ന പ്ലാനിന്റെ നിരക്ക് 479ൽനിന്ന് 579 ആയാണു വർധിപ്പിച്ചിട്ടുള്ളത്. പ്രതിദിനം രണ്ടു ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും നൽകുന്ന 56 ദിവസത്തെ പ്ലാൻ 533ൽനിന്ന് 629 രൂപയായാണ് ഉയർത്തിയത്. 84 ദിവസത്തേക്ക് 1.5 ജിബി ഡേറ്റയും പരിധിയില്ലാതെ കോളുകൾ നൽകുന്ന പ്ലാനിന് ഇനി 789 രൂപയാണ്. നിലവിൽ 666 രൂപയായിരുന്നു. രണ്ടു ജിബി ഡേറ്റയും അൺ ലിമിറ്റഡ് കോളുകളും 84 ദിവസത്തെ പ്ലാനിന്റെ നിരക്ക് 719ൽനിന്ന് 859 രൂപയായാണു വർധിപ്പിച്ചത്. ഒരു വർഷം പ്രതിദിനം 2.5 ജിബി ഡേറ്റയും പരിധിയില്ലാതെ കോളുകളും നൽകുന്ന പ്ലാനിന് ഇനി 3,599 രൂപയാണ്. നിലവിൽ ഇത് 2,999 രൂപയായിരുന്നു. പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ പ്രതിമാസ വാടക 299 രൂപയിൽനിന്ന് 349 ആയും 399 രൂപയിൽനിന്ന് 449 രൂപയായുമാണ് കൂട്ടിയിട്ടുള്ളത്. ഒരു ജിബി അധിക ഡേറ്റയ്ക്ക് 15 രൂപയായിരുന്നത് 19 രൂപയാക്കി. രണ്ടു ജിബി അധിക ഡേറ്റയ്ക്ക് 25 രൂപയിൽനിന്ന് 29 രൂപയായും ആറു ജിബി അധിക ഡേറ്റയ്ക്ക് 61ൽനിന്ന് 69 രൂപയായും ഉയർത്തി. രണ്ടു പുതിയ മൊബൈൽ ആപ്ലിക്കേഷനുകളും ജിയോ പുറത്തിറക്കി. ജിയോ സേഫ് ആപ്പിന് 199 രൂപയും ജിയോ ട്രാൻസിലേറ്റ് എന്ന ആപ്പിന് 99 രൂപയുമാണു പ്രതിമാസ വാടക. നിലവിലുള്ള വരിക്കാർക്ക് ഈ രണ്ട് ആപ്പുകളും ഒരു വർഷം സൗജന്യമായി ലഭിക്കും.

Source link