കൊച്ചി:പാമ്പുകളെ സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു കൂറ്റൻ രാജവെമ്പാലയെ വയലിൽ നിന്നും അതിസാഹസികമായി പിടികൂടുന്ന ഒരു വനംവകുപ്പ് വാച്ചറിന്റെ വീഡിയോയാണ് കാണികളെ അതിശയിപ്പിച്ചിരിക്കുന്നത്. കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വടക്കും ഭാഗത്ത് നിന്നുളളതാണ് ദൃശ്യങ്ങൾ. വനംവകുപ്പ് വാച്ചർ സണ്ണി വർഗീസാണ് രാജവെമ്പലയെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
പുറത്തുവന്ന ദൃശ്യങ്ങളിൽ പാമ്പിനെ പിടികൂടിയ വാച്ചറിന്റെ സ്റ്റിക്കും ചാക്കുമായി വെളളം നിറഞ്ഞ വയലിലൂടെ നടക്കുന്നത് കാണാം. പേടിച്ച രാജവെമ്പാല രക്ഷപ്പെടാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ നീണ്ടസമയത്തെ പരിശ്രമത്തിനുശേഷമാണ് അയാൾക്ക് രാജവെമ്പാലയെ ചാക്കിലാക്കാൻ സാധിച്ചത്. പിടികൂടിയ രാജവെമ്പാലയെ പരിശോധനകൾക്ക് ശേഷം കരിമ്പാനി വനമേഖലയിൽ തുറന്നുവിടുമെന്നാണ് വിവരം.
Source link