KERALAMLATEST NEWS

കോഴിക്കോട്ട് നാട്ടുകാരെ വിറപ്പിച്ച ഉഗ്രശബ്‌ദത്തിന് പിന്നിലെ കാരണം കണ്ടെത്തി, എല്ലാം വ്യക്തമായത് തിരച്ചിലിനൊടുവിൽ

കോഴിക്കോട്: കൂരാച്ചുണ്ട് ഇലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ജനങ്ങളെ ഭീതിയുടെ മുൾമുനയിലാക്കിയ സ്ഫോടന ശബ്ദത്തിന്റെ കാരണം ഒടുവിൽ കണ്ടെത്തി. ഒരു പടുകൂറ്റൻ പാറ അടർന്നുവീണതായിരുന്നു കാരണം. 2018ലെ പ്രളയസമയത്തുണ്ടായ മലയിടിച്ചിലിൽ ഭൂമിക്ക് വിള്ളലുണ്ടായ ഭാഗത്താണ് സ്ഫോടനശബ്ദം ഉണ്ടായത് എന്നതാണ് ജനങ്ങളെ ഏറെ ഭയപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തരയോടെയാണ് ഉഗ്ര ശബ്ദം കേട്ടത്. അതോടെ പലരുടെയും ഉറക്കം നഷ്ടപ്പെട്ടു. ഇന്നുരാവിലെ കുന്നിൻമുകളിൽ നടത്തിയ പരിശോധനയിലാണ് ശബ്ദത്തിന് പിന്നിലെ കാരണം വ്യക്തമായത്. മണിച്ചേരി-പൂത്തോട്ടുതാഴെ തോടിന്റെ ആരംഭ സ്ഥാനത്താണ് കൂറ്റൽ കല്ല് താഴേക്ക് പതിച്ചതായി കണ്ടത്.

പടുകൂറ്റൻ പാറ അടർന്നതോടെ സ്ഥലത്തെ മണ്ണുംചെളിയും ഉൾപ്പടെ 50 മീറ്റളോളം ദൂരേക്ക് ഒലിച്ചുപോവുകയും ചെയ്തിരുന്നു. മലമുകളിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്നാണോ ഇതെന്നും സംശയമുണ്ട്. കൂടുതൽ പരിശോധനകൾക്കുശേഷമാേ ഇക്കാര്യത്തിൽ വ്യക്തത വരൂ. പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ പ്രദേശത്ത് ഇപ്പോഴും പരിശോധന നടത്തുന്നുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായാേ എന്ന് കണ്ടെത്താനും ഇവർ ശ്രമിക്കുന്നുണ്ട്.

കല്ലാനോട്, പൂവത്തുംചോലെ മേഖലയിലും ശബ്ദം കേട്ടിരുന്നു. കനത്ത മഴയിൽ ഉരുൾപൊട്ടൽ ഭീഷണി ഉള്ളതിനാൽ ഇവിടങ്ങളിൽ താമസിച്ചിരുന്നവരെ ഇന്നലെ രാത്രിതന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു.

കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നുവെങ്കിലും ഇന്ന് മഴയ്ക്ക് നേരിയ ശമനമുള്ളതിനാൽ ആശങ്കയ്ക്ക് നേരിയ ശമനമുണ്ട്. ഇനിയും മഴ ശക്തമായാൽ വീണ്ടും വലിയ കല്ലുകൾ താഴേക്ക് പതിക്കുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.


Source link

Related Articles

Back to top button