ബഹിരാകാശ നിലയത്തിനടുത്ത് ഉപഗ്രഹം പൊട്ടിത്തെറിച്ചു, ആശങ്ക; സഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണി സൃഷ്ടിച്ച് റഷ്യന്‍ ഉപഗ്രഹത്തിന്റെ പൊട്ടിത്തെറി. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് ഉപഗ്രഹം തകര്‍ന്നത്. ഇതിന്റെ കാരണം വ്യക്തമല്ല. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയാവുന്ന സാഹചര്യം വന്നതോടെ നിലയത്തിലെ സഞ്ചാരികളെ ഒരു മണിക്കൂറോളം നേരം സുരക്ഷിത ഭാഗത്തേക്ക് മാറ്റേണ്ടി വന്നു. റഷ്യയുടെ RESURS-P1 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് തകര്‍ന്നത്. ഉപഗ്രഹം നൂറിലേറെ കഷ്ണങ്ങളായി ഭ്രമണപഥത്തില്‍ ചിതറിയെന്നാണ് വിവരം. 2022 ലാണ് ഇത് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഉപഗ്രഹം തകര്‍ന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഇതുരെ പ്രതികരിച്ചിട്ടില്ല.


Source link

Exit mobile version