ദർശൻ അണ്ണ ആരെയും ഉപദ്രവിക്കുന്ന ആളല്ല: പിന്തുണച്ച് നടൻ നാഗ ശൗര്യ
ദർശൻ അണ്ണ ആരെയും ഉപദ്രവിക്കുന്ന ആളല്ല: പിന്തുണച്ച് നടൻ നാഗ ശൗര്യ | Naga Shaurya Darshan
ദർശൻ അണ്ണ ആരെയും ഉപദ്രവിക്കുന്ന ആളല്ല: പിന്തുണച്ച് നടൻ നാഗ ശൗര്യ
മനോരമ ലേഖകൻ
Published: June 28 , 2024 12:23 PM IST
1 minute Read
ദർശനൊപ്പം നാഗ ശൗര്യ
ആരാധകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദർശൻ തൊഗുദീപയെ പിന്തുണച്ച് നടൻ നാഗ ശൗര്യ. ദർശൻ ഇങ്ങനെയൊരു തെറ്റ് ചെയ്യില്ലെന്നും യഥാര്‍ഥ സത്യം ഉടൻ പുറത്തുവരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും നാഗ ശൗര്യ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
‘‘എന്റെ ഹൃദയം മരണപ്പെട്ടയാളുടെ കുടുംബത്തിനൊപ്പമാണ്. ഈ ദുഷ്‌കരമായ സമയത്ത് അവർക്ക് ശക്തി നൽകണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ഈ സംഭവത്തിൽ പെട്ടന്നൊരു നിഗമനങ്ങളിലേക്കെത്താനുള്ള ആളുകളുടെ തിടുക്കം അവിശ്വസനീയമാംവിധം നിരാശാജനകമാണ്.
ദർശൻ അണ്ണ ആരെയും ഉപദ്രവിക്കുന്ന ആളല്ല. ഏറ്റവും മോശം പേടിസ്വപ്നങ്ങളിൽ പോലും അദ്ദേഹത്തിന് ആരെയും ഉപദ്രവിക്കാൻ കഴിയില്ല. അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അറിയാം, എങ്ങനെയുള്ള ആളാണെന്നും എത്ര നന്മ ആ മനസ്സിലുണ്ടെന്നും. മറ്റുള്ളവരെ സഹായിക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ എപ്പോഴും ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്, അനേകർക്ക് ശക്തിയുടെ നെടുംതൂണായിരുന്നു.
എനിക്ക് ഈ വാർത്ത അംഗീകരിക്കാൻ കഴിയില്ല. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്, സത്യം ഉടൻ പുറത്തുവരുമെന്ന് വിശ്വസിക്കുന്നു. മറ്റൊരു കുടുംബവും ഇത്തരത്തിൽ വലിയ ദുരിതമനുഭവിക്കുകയാണെന്ന് നാം ഓർക്കണം. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ അവർ സ്വകാര്യതയും ബഹുമാനവും അർഹിക്കുന്നു. സത്യസന്ധതയ്ക്കും അനുകമ്പയ്ക്കും പേരുകേട്ട അണ്ണ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുമെന്നും യഥാർഥ കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.’’-നാഗ ശൗര്യയുടെ വാക്കുകൾ.
English Summary:
Actor Naga Shaurya Comes Out In Support Of Darshan
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-darshan-thoogudeepa 78011cf194v9m1rj41vi1a9f8l f3uk329jlig71d4nk9o6qq7b4-list
Source link