KERALAMLATEST NEWS

ലോട്ടറി ഏജൻസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ജീവനക്കാർ അറസ്റ്റിൽ

എരുമേലി: ഹോൾസെയിൽ ലോട്ടറി ഏജൻസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരായ രണ്ടുപേർ അറസ്റ്റിൽ. റാന്നി പുതുശ്ശേരിമല തെക്കേമുറിയിൽ അനൂപ് (30), കോന്നി തണ്ണിത്തോട് മേടപ്പാറ കളികടവുങ്കൽ കാലായിൽ സുനുമോൻ (39) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ജോലി ചെയ്തിരുന്ന എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ബ്രാഞ്ചിലെ ലോട്ടറി കടയിൽ 2020, 2024 കാലയളവിൽ ലോട്ടറി ടിക്കറ്റുകൾ വില്പന നടത്തി ലഭിച്ച പണം ഹെഡ് ഓഫീസിൽ ഏൽപ്പിക്കാതെ വ്യാജ രേഖകളും കണക്കുകളും നിർമ്മിച്ചു 39,60,034 രൂപ തട്ടിയെടുക്കുകയായിരുന്നു. സ്റ്റേഷൻ എസ്.ഐ ജി.അനൂപ്, രാജേഷ്, സി.പി.ഒ ജിഷാദ് പി.സലീം എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.


Source link

Related Articles

Back to top button