കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും
തിരുവനന്തപുരം: ചുറ്റുമുള്ള സസ്യ, ജന്തുജാലങ്ങൾക്ക് വിനാശകാരിയായ മഞ്ഞക്കൊന്ന (സെന്ന സ്പെക്ടാബിലിസ്) മുറിച്ചുമാറ്റി പേപ്പർ നിർമാണത്തിന് ഉപയോഗിക്കും. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള വെള്ളൂരിലെ കെപിപിഎൽ, പേപ്പർ പൾപ്പ് ഉത്പാദിപ്പിക്കാൻ ഇനി മഞ്ഞക്കൊന്നയും ഉപയോഗപ്പെടുത്തും. ഇതിനുള്ള ഉത്തരവ് വനം വകുപ്പ് പുറപ്പെടുവിച്ചു. കേന്ദ്രം കൈയൊഴിഞ്ഞതിനെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത സ്ഥാപനമാണ് കെപിപിഎൽ. വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്റ് ഉത്പാദനം വർധിപ്പിക്കുന്നതിന് എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് മഞ്ഞക്കൊന്നയും പേപ്പർ നിർമാണത്തിന് ഉപയോഗിക്കുന്നതെന്നു വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. അധിനിവേശ സസ്യ ഇനത്തിൽപ്പെട്ട മഞ്ഞക്കൊന്ന വയനാട് വന്യജീവി സങ്കേതത്തിലാണ് പ്രധാനമായും വളർന്നു വ്യാപിക്കുന്നത്. വയനാട് സങ്കേതത്തിലെ 35 ശതമാനത്തിലേറെ പ്രദേശത്ത് 123.86 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചിരിക്കുകയാണ്. വളരെ വേഗത്തിലാണ് ഈ സസ്യം പടർന്നുകയറുന്നത്. കാട്ടിലെ സസ്യ, ജന്തു ജാലങ്ങൾക്ക് ഭീഷണി ഉയർത്തുന്നതാണ് മഞ്ഞക്കൊന്നയുടെ സാന്നിധ്യം. ചുറ്റുമുള്ള സസ്യങ്ങളെ മഞ്ഞക്കൊന്നയുടെ സാന്നിധ്യം ദോഷകരമായി ബാധിക്കും. വന്യജീവികൾക്കു തീറ്റയായും ഇലകൾ ഉപയോഗപ്പെട്ടില്ല. വന്യജീവി ആക്രമണങ്ങളിലേക്കു നയിക്കുന്ന കാരണമായി ഇതു മാറുന്നതായും വനം വകുപ്പ് വിലയിരുത്തുന്നുണ്ട്. നീലഗിരി ജൈവമേഖലയുടെ ഭാഗമായ വയനാട് സങ്കേതത്തിൽ മഞ്ഞക്കൊന്ന വ്യാപിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുകയും ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും എന്നു കണ്ടാണ് മഞ്ഞക്കൊന്ന മുറിച്ചു മാറ്റാൻ വനം വകുപ്പ് പ്രിൻസിപ്പൽ സിസിഎഫ് ഉത്തരവിട്ടത്. സംരക്ഷിത വനമേഖലകളിൽനിന്നു മുറിച്ചുമാറ്റുന്ന മരം സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ കെപിപിഎല്ലിന് കൈമാറും. ഈ പണം വനം പുനഃസ്ഥാപനത്തിന് ഉപയോഗിക്കും.

Source link