KERALAMLATEST NEWS

വായ്‌പയുടെ ഗഡുക്കൾ അടച്ചില്ല; കൊച്ചിയിൽ 29കാരി വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: പെരുമ്പാവൂരിൽ യുവതിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓടക്കാലി പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് (29) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടു കൂടിയായിരുന്നു സംഭവം. യുവതി ഒരു സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പണം വായ്പയായി എടുത്തിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം വായ്പയുടെ ഗഡുക്കൾ അടയ്ക്കേണ്ടതായിരുന്നു. ഇതിൽ കുടിശികയും ഉണ്ടായിരുന്നു.

ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലർ ബുധനാഴ്ച ചാന്ദിനിയുടെ വീട്ടിൽ വന്നിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


Source link

Related Articles

Back to top button