കെനിയയിൽ പ്രതിഷേധം ശമിക്കുന്നില്ല
നെയ്റോബി: വിവാദമായ നികുതിവർധനാ നീക്കത്തിൽനിന്നു പിന്മാറുന്നതായി പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചിട്ടും കെനിയൻ ജനത പ്രതിഷേധം അവസാനിപ്പിക്കുന്നില്ല. ചൊവ്വാഴ്ചത്തെ പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട 22 പേർക്ക് ആദരാഞ്ജലി അർപ്പിക്കാനായി ഇന്നലെ വീണ്ടും ജനം നെയ്റോബി നഗരമധ്യത്തിൽ തടിച്ചുകൂടി. പ്രസിഡന്റിന്റെ വസതിയിലേക്കും മാർച്ച് നടത്തുമെന്നാണ് അറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ നെയ്റോബി കനത്ത സുരക്ഷാവലയത്തിലായിരുന്നു.
Source link