ടെൽ അവീവ്: വെസ്റ്റ്ബാങ്കിലെ റെയ്ഡിനിടെയുണ്ടായ സ്ഫോടനങ്ങളിൽ ഒരു ഇസ്രേലി സൈനികൻ കൊല്ലപ്പെടുകയും 16 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി ജനിൻ അഭയാർഥി ക്യാന്പിനടുത്തുള്ള ഫാർമസിയിൽ റെയ്ഡ് നടത്തിയ സേന, അറസ്റ്റിലായവരുമായി വാഹനത്തിൽ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. റോഡരികിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് വാഹനത്തിലുണ്ടായിരുന്ന സൈനികർക്കു പരിക്കേറ്റു. സ്ഥലത്തേക്കു കൂടുതൽ സൈനികർ എത്തിച്ചേർന്നപ്പോഴുണ്ടായ രണ്ടാമത്തെ സ്ഫോടനത്തിലാണ് ഒരാൾ മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് തീവ്രവാദ സംഘടന ഏറ്റെടുത്തു. ഒക്ടോബറിൽ ഗാസാ യുദ്ധം ആരംഭിച്ചശേഷം വെസ്റ്റ്ബാങ്കിൽ തീവ്രവാദികളും സിവിലിയന്മാരും അടക്കം 536 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. എട്ടു സൈനികർ അടക്കം 12 ഇസ്രേലികളും കൊല്ലപ്പെട്ടു.
Source link