CINEMA

‘അന്ന് സിദ്ദീഖ് കഥ കേൾക്കാനിരുന്നത് മകനൊപ്പം, എത്ര സ്നേഹത്തോടെയാണ് അവനെ ചേർത്തു നിർത്തിയത്’

‘അന്ന് സിദ്ദീഖ് കഥ കേൾക്കാനിരുന്നത് മകനൊപ്പം, എത്ര സ്നേഹത്തോടെയാണ് അവനെ ചേർത്തു നിർത്തിയത്’ | Madhupal conveys condolences to Sidhique son

‘അന്ന് സിദ്ദീഖ് കഥ കേൾക്കാനിരുന്നത് മകനൊപ്പം, എത്ര സ്നേഹത്തോടെയാണ് അവനെ ചേർത്തു നിർത്തിയത്’

മനോരമ ലേഖിക

Published: June 27 , 2024 07:02 PM IST

1 minute Read

മകൻ റാഷിനൊപ്പം സിദ്ദീഖ്, മധുപാൽ (ഫെയ്സ്ബുക്)

നടൻ സിദ്ദീഖിന്റെ മകൻ റാഷിന്റെ വേർപാടിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. കഥ പറയാൻ ഒരിക്കൽ സിദ്ദീഖിന്റെ വീട്ടിൽ ചെന്നപ്പോൾ റാഷിനെ കണ്ടിരുന്നുവെന്നും സിദ്ദീഖിന് മകനോടുള്ള സ്നേഹം അടുത്തറിഞ്ഞുവെന്നും മധുപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മധുപാലിന്റെ വാക്കുകൾ വേദനയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. 

‘പ്രിയപ്പെട്ട സിദ്ദീഖ് ഇക്ക, അങ്ങയുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ ഇരുന്നത്. അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞ് അവനെ ചേർത്തു നിർത്തുന്നതു കണ്ടു. എത്രമാത്രം സ്നേഹത്തോടെ ആണ് അവനെ അടുത്തിരുത്തുന്നത്. ഒരച്ഛന്റെ സ്നേഹം കാണുകയും അനുഭവിക്കുകയുമായിരുന്നു. ആദരാഞ്ജലികൾ’, മധുപാൽ കുറിച്ചു. 

വ്യാഴം രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു റാഷിന്റെ (37) അന്ത്യം. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് റാഷിൻ. സാപ്പി എന്ന വിളിപ്പേരുള്ള റാഷിൻ സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതനായിരുന്നു. സിദ്ദീഖ് റാഷിന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്നതു പതിവാണ്. മാനസിക വെല്ലുവിളി  നേരിട്ടിരുന്ന സാപ്പിയെ ‘സ്പെഷൽ ചൈൽഡ്’ എന്നാണ് സിദ്ദീഖ് വിശേഷിപ്പിച്ചിരുന്നത്.

English Summary:
Madhupal conveys condolences to Sidhique son

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-siddique mo-entertainment-movie-madhupal-kannambath 3hsb39sv726h2jp92v995jikjt


Source link

Related Articles

Back to top button