CINEMA

കാൻ ചലച്ചിത്ര മേളയിൽ വീണ്ടും തിളങ്ങി മലയാള സിനിമ; 'കദീശോ' ഏറ്റവും മികച്ച ഫിലോസഫിക്കൽ സിനിമ

കാൻ ചലച്ചിത്ര മേളയിൽ വീണ്ടും തിളങ്ങി മലയാള സിനിമ; ‘കദീശോ’ ഏറ്റവും മികച്ച ഫിലോസഫിക്കൽ സിനിമ | Cannes, malayalam movie

കാൻ ചലച്ചിത്ര മേളയിൽ വീണ്ടും തിളങ്ങി മലയാള സിനിമ; ‘കദീശോ’ ഏറ്റവും മികച്ച ഫിലോസഫിക്കൽ സിനിമ

മനോരമ ലേഖിക

Published: June 27 , 2024 04:47 PM IST

Updated: June 27, 2024 04:52 PM IST

1 minute Read

മലയാളിയായ സംവിധായകൻ പ്രദീപ് ചെറിയാൻ സംവിധാനം ചെയ്ത ‘കദീശോ’ എന്ന സിനിമയ്ക്ക് കാൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ സ്പിരിച്വൽ മിസ്റ്റികൽ ഫിലിം  കാറ്റഗറിയിൽ ഏറ്റവും  മികച്ച ഫിലോസഫിക്കൽ സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.  കാൻ ചലച്ചിത്രമേള പോലെ പ്രാധാന്യമുള്ള മറ്റൊരു ചലച്ചിത്രമേളയാണ് കാൻ വേൾഡ് ഫിലിം ഫെസ്റ്റിവൽ. വിഖ്യാത ചലച്ചിത്ര സംവിധായകനായ ശ്രീ ജോൺ എബ്രഹാമിൻ്റെ സഹോദരി പുത്രനാണു പ്രദീപ് ചെറിയാൻ.  കദീശോക്ക് ഏറ്റവും  മികച്ച ഫിലോസഫിക്കൽ സിനിമയ്ക്കുള്ള പുരസ്‌കാര നോമിനേഷനും സംവിധായകൻ  പ്രദീപ് ചെറിയാൻ ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള നോമിനേഷനും നേടിയിരുന്നു.  മത്സരത്തിൽ വിജയിയായതോടെ വർഷാന്ത്യത്തിൽ നടക്കുന്ന ഫൈനൽ എക്‌സിബിഷനിൽ പങ്കെടുക്കാനുള്ള എൻട്രിയും ‘കദീശോ’നേടിയിരിക്കുകയാണ്. ചിത്രത്തിന് പതിനേഴാമത് ബംഗ്ലാദേശ് ഇന്റർനാഷണൽ ഷോർട് ആൻഡ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ ഒഫീഷ്യൽ സെലക്ഷനും ലഭിച്ചിട്ടുണ്ട്. 
“കദീശോ എന്നത് സിറിയൻ പദമാണ്.  പരിശുദ്ധമായത് എന്നാണ് വാക്കിന്റെ അർഥം.  ഓർത്തഡോക്സ് കമ്മ്യൂണിറ്റിയിൽ ഉപയോഗിക്കുന്ന വാക്കായിരുന്നു കദേശോ. പണ്ട് സുറിയാനി മലയാളം എന്നൊരു ഭാഷ തന്നെ ഉണ്ടായിരുന്നു.  അതെല്ലാം അന്യംനിന്നുപോയി.  കോവിഡിന് മുൻപേ എഴുതിയ കഥയാണ് കദീശോയുടേത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം വീണ്ടും അണിയറപ്രവർത്തകരുമായി ചർച്ച ചെയ്യുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തു.  കോട്ടയത്താണ് ചിത്രത്തിന്റെ ലൊകേഷൻ.  ഒരു പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി എത്തുന്ന ഒരു വൈദികൻ നേരിടുന്ന പ്രതിസന്ധികളാണ് ചിത്രം സംസാരിക്കുന്നത്.  ഇതൊരു ആർട്ട്ഹൌസ് സിനിമയാണ്.  സിനിമയിൽ ഒരു ഗ്രീക്ക് പാട്ടുണ്ട്, സുറിയാനിയിൽ ഉള്ള കുര്ബാനകളുണ്ട് , ഡയലോഗുകൾ മലയാളം ആണ് ചില സ്ഥലത്ത് ഇംഗ്ലീഷ് ഉണ്ട്.  വളരെ ചെറിയ ബജറ്റിൽ ആണ് സിനിമ പൂർത്തിയായത്.  ആദ്യം ഫെസ്ടിവലുകളിൽ പ്രീമിയർ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.  കാൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് ശുപാർശ ലഭിച്ചതിലും പുരസ്‌കാരം നേടി വർഷാന്ത്യത്തിൽ നടക്കുന്ന ഫൈനൽ എക്‌സിബിഷനിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതിലും സന്തോഷമുണ്ട്.”  പ്രദീപ് ചെറിയാൻ പറയുന്നു.

കേരളീയ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ള കദീശോ ഒരു യുവ വൈദികൻ്റെ ആത്മസംഘർഷങ്ങളുടെ നേർക്കാഴ്ചയും ഇന്നത്തെ പൊതുസമൂഹത്തിൻ്റെ പരിച്ഛേദമായ വിശ്വാസിസമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളും, ഭൗതിക നേട്ടങ്ങൾക്കായുള്ള കിടമത്സരങ്ങളുമൊക്കെയാണ് വിഷയമാകുന്നത്.  മാലിക് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത സനൽ അമൻ ആണ് ചിത്രത്തിലെ നായകൻ.  നീലവെളിച്ചം സിനിമയിൽ അഭിനയിച്ചിട്ടുള്ള ദേവകി ഭാഗി, സുനിൽ ബാബു തുടങ്ങിയവരും പുതുമുഖ താരങ്ങളുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.   ലോകസിനിമയെ ആഴത്തിൽ അറിഞ്ഞിട്ടുള്ള സംവിധായകൻ പ്രദീപ് ചെറിയാൻ ബറോഡയിലെ എം എസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ചിത്രകല അഭ്യസിച്ചിട്ടുള്ള മികച്ച ഒരു ചിത്രകാരനാണ്.   കമ്പ്യൂട്ടർ ഗ്രാഫിക്സ് ബ്രോഡ്കാസ്റ്റ് ഡിസൈൻ, ഓഗ്മെന്റ് റിയാലിറ്റി തുടങ്ങിയ സാങ്കേതികയിൽ ഏറെ വർഷമായി പ്രവർത്തിക്കുന്ന പ്രദീപ് ചെറിയാൻ നിരവധി പരസ്യ ചിത്രങ്ങളും ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.  പ്രദീപിന്റെ ആദ്യത്തെ സിനിമയാണ് കദീശോ.

English Summary:
Malayalam director Pradeep Cherian’s film ‘Kadeesho’ won the Best Philosophical Film Award in the Spiritual Mystical Film category at the Cannes World Film Festival.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 6dub1b4jhd0qr0i0de60avpglr mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-common-cannesfilmfestival


Source link

Related Articles

Back to top button