KERALAMLATEST NEWS

ലഹരിയെ ചെറുക്കുന്നതിൽ മാതൃക:മന്ത്രി

തിരുവനന്തപുരം: പുനരധിവാസ, ഡിഅഡിക്ഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ച് ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം.ബി.രജേഷ് പറഞ്ഞു. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്.എം.വി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ വളരെ കരുതലോടെയും ജാഗ്രതയോടെയും ലഹരിയിൽ നിന്ന് അകലം പാലിക്കണം. ആന്റണിരാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ് സ്വാഗതമാശംസിച്ചു. ജോയിന്റ് എക്‌സൈസ് കമ്മിഷണർ വി.രാജേന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, എസ്.എം.വി സ്‌കൂൾ പ്രിൻസിപ്പൽ കൽപ്പന ചന്ദ്രൻ, റാണി വിദ്യാധര, എസ്.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.


Source link

Related Articles

Back to top button