ജൂൺ 30 മുതൽ നവംബർ 15 വരെ ശനിദോഷം ഈ നാളുകാർക്ക് കഠിനം, പരിഹാരം
ഈ വർഷം ജൂൺ 30 മുതൽ നവംബർ 15 വരെ ശനി വക്രഗതിയിൽ സഞ്ചരിയ്ക്കാൻ പോകുകയാണ്. ഇതിനാൽ ചില നക്ഷത്രക്കാർക്ക് മോശം ഫലങ്ങളുമുണ്ടാകും. അതായത് 139 ദിവസക്കാലം ഈ ഫലമുണ്ടാകും. ശനി ഇപ്പോൾ കാലപുരുഷന്റെ 11-ാം രാശിയായ കുംഭത്തിൽ നേർഗതിയിൽ സഞ്ചരിയ്ക്കുന്നു. ഇത് ജൂൺ 30ന് മാറുന്നു. ഇതിനാൽ ചില നക്ഷത്രക്കാർ ശ്രദ്ധിയ്ക്കേണ്ട സമയമാണ് ഇത്.ചിത്തിരഇതിൽ ആദ്യ നക്ഷത്രം ചിത്തിരയാണ്. ഇവർക്ക് ജൂൺ 30നോ നവംബർ 15നോ ഇടയിൽ പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് നല്ലതല്ല. പണം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. കാര്യതടസം നേരിടും. ഏത് കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും അതിന് തടസമുണ്ടാകും. ഇതുപോലെ ദാമ്പത്യകലഹമുണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യപരമായ ചില പ്രശ്നങ്ങളുമുണ്ടാകാം.ചോതിഅടുത്തത് ചോതിയാണ്. ഇക്കൂട്ടര്ക്കും ഈ കാലയളവിൽ അത്ര ഗുണകരമായ ഫലങ്ങളാണ് കാണുന്നത്. ഇവർക്ക് പലവിധ തടസങ്ങളും പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ടതായി വരും. പല കാര്യങ്ങളും മുടങ്ങിപ്പോകും. അപ്രിയമായ വാർത്തകൾ കേൾക്കും. മനസ് ഇതിനാൽ ആകുലപ്പെടും. വാക്കിലും നോക്കിലും പ്രത്യേക ശ്രദ്ധ വേണം. കിട്ടിയെന്ന മട്ടിൽ പലതും നഷ്ടപ്പെട്ടുപോകും.അത്തംശനിദോഷം നേരിടുന്നവരിൽ അടുത്തതായി വരുന്നത് അത്തം നക്ഷത്രമാണ്. ഇവർക്ക് കാര്യതടസത്തിന് സാധ്യതയുണ്ട്. തൊഴിൽ മേഖലയിലും തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാകും. സഹപ്രവർത്തകരുമായി പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പ്രതികൂല സാഹചര്യങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി വരും. ദമ്പതികൾക്കും അത്ര സുഖകരമാകില്ല. ദാമ്പത്യത്തിൽ ചില അസ്വാരസ്യങ്ങളുണ്ടാകും.അവിട്ടംഅടുത്തത് അവിട്ടം നക്ഷത്രമാണ്. ഇവർക്കും ശനിയുടെ മാറ്റം നല്ല ഫലമല്ല നൽകുന്നത്. തർക്കങ്ങളിൽ അകപ്പെടാനിടയുണ്ട്. തർക്കങ്ങളോ വഴക്കുകളോ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്നെല്ലാം പരമാവധി ഒഴിഞ്ഞു നിൽക്കുക. ഇല്ലെങ്കിൽ ഇതെല്ലാം നിങ്ങളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. മോശാനുഭവങ്ങൾക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ചും പുരുഷന്മാർക്ക്.തിരുവോണംഅടുത്തത് തിരുവോണം നക്ഷത്രമാണ്. ഇവർക്കും വളരെ മോശം സമയമാണ്. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമായിരിക്കില്ല, പഠന കാര്യത്തിൽ പുറകോട്ട് പോകാനിടയുണ്ട്. അലസതകൾ ബാധിയ്ക്കും. ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥയുണ്ടാകും. പലതും ചെയ്യാൻ താൽപര്യപ്പെട്ടാലും മന്ദത തോന്നും. ഇതുമൂലം വലിയ നഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.രോഹിണിഅടുത്തത് രോഹിണി നക്ഷത്രമാണ്. ഇതിൽ സ്ഥിരവരുമാനത്തിൽ ജോലി ചെയ്യുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും വ്യാപാരികൾക്കുമെല്ലാം തടസ്സങ്ങൾ നേരിടേണ്ടി വരും. സാമ്പത്തില നഷ്ടത്തിനും സാധ്യതയുണ്ട്. വഴക്ക്, വാഗ്വാദം എന്നിവയും ഉണ്ടാകാം. ഇത്തരം കാര്യങ്ങളിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുക. മനസമാധാനക്കുറവ്, കടം വരാനുള്ള അവസ്ഥ എന്നിവയെല്ലാം വരുന്ന അവസ്ഥാണ്.പരിഹാരംഇവർക്ക് പരിഹാരമായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഒന്നോ രണ്ടോ കാര്യങ്ങളെങ്കിലും ചെയ്യാം. ശനിദേവനെ ഉപാസിയ്ക്കുകയെന്നതാണ് ഒന്ന്. ഓം ശനീശ്വരായ നമ എന്ന് 108 തവണ മന്ത്രിയ്ക്കുക. ശനിയാഴ്ച ദിവസങ്ങളിൽ എള്ള് കലർത്തിയ ജലത്തിൽ കുളിയ്ക്കാം. ഒരു നുള്ള് എള്ളിട്ടാൽ മതിയാകും. അയ്യപ്പസ്വാമി ക്ഷേത്രത്തിൽ നീരാഞ്ജനം കത്തിയ്ക്കുന്നത് നല്ലതാണ്. നീല ശംഖുപുഷ്പം നിലവിളക്കിൽ സമർപ്പിച്ച് പ്രാർത്ഥിയ്ക്കുകയെന്നത് നല്ലതാണ്. കാക്കയ്ക്ക് എള്ളു കലർത്തിയ ചോറ് നൽകുന്നത് നല്ലതാണ്. ശനിയാഴ്ചകളിൽ എട്ടു മണിയ്ക്ക് മുൻപായി ആൽമരത്തിന് ചുറ്റും മുകളിൽ പറഞ്ഞ ശനിന്ത്രം ഉച്ചരിച്ച് 7 തവണ പ്രാർത്ഥിയ്ക്കുന്നത് നല്ലതാണ്.
Source link