KERALAMLATEST NEWS
ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ്
തിരുവനന്തപുരം: 2023 ഡിസംബർ 31വരെ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ടവർക്ക് ആഗസ്റ്റ് 24വരെ വാർഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളിൽ നടക്കും. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾ അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ അറിയിക്കണം. അക്ഷയ കേന്ദ്രം ജീവനക്കാർ ഗുണഭോക്താക്കളെ മുൻകൂട്ടി അറിയിച്ച് വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കും. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും കിടപ്പരോഗികൾക്ക് വീടുകളിലെത്തി മസ്റ്ററിംഗിന് 50 രൂപയും നൽകണം.
Source link