22ാം വിവാഹ വാർഷികം ആഘോഷമാക്കി ‘പ്രിയം’ നായിക
22ാം വിവാഹ വാർഷികം ആഘോഷമാക്കി ‘പ്രിയം’ നായിക | Deepa Nair Actress
22ാം വിവാഹ വാർഷികം ആഘോഷമാക്കി ‘പ്രിയം’ നായിക
മനോരമ ലേഖകൻ
Published: June 27 , 2024 09:26 AM IST
1 minute Read
ദീപ നായര്‍ കുടുംബത്തിനൊപ്പം
കുടുംബത്തിനൊപ്പം 22ാം വിവാഹ വാർഷികം ആഘോഷമാക്കി നടി ദീപ നായര്‍. യുകെയിലെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. മക്കളായ ശ്രദ്ധയ്ക്കും മാധവിക്കും ഭർത്താവ് രാജീവിനും ഒപ്പമുള്ള ചിത്രങ്ങളും ദീപ പങ്കുവയ്ക്കുക ഉണ്ടായി. യുകെയിലാണ് ദീപ ഇപ്പോൾ താമസിക്കുന്നത്.
‘പ്രിയം’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി പിന്നീട് സിനിമാരംഗത്തുനിന്നും അപ്രത്യക്ഷയായ താരമാണ് ദീപ നായർ. ഒരൊറ്റ ചിത്രത്തിലൂടെ നടി നിരവധി ആരാധകരെയും സ്വന്തമാക്കി.
‘പ്രിയം’ എന്ന സിനിമയ്ക്ക് ശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ദീപ. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ ദീപ ഭര്‍ത്താവിന്റെയും മക്കളുടെയും വിശേഷങ്ങളും ചിത്രങ്ങളും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. 2000 ലാണ് പ്രിയം റിലീസ് ആകുന്നത്.
തിരുവനന്തപുരം സ്വദേശിയായ ദീപാ നായര്‍ എൻജിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സിനിമയിലെ അരങ്ങേറ്റം. സിനിമ കഴിഞ്ഞതോടെ പഠനം പൂർത്തീകരിക്കാൻ പോയ ദീപയ്ക്ക് പിന്നീട് അഭിനയരംഗത്തേക്കു തിരിച്ചുവരാനായില്ല. പഠനത്തിന് ചെറിയ ബ്രേക്ക് നല്‍കിയായിരുന്നു ’പ്രിയ’ത്തിൽ അഭിനയിച്ചത്.
English Summary:
Priyam movie fame Deepa Nair celebrates 22nd wedding anniversary
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 38k4s7fhpans44h9nue4adej8i f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link