റഫറി കുഴഞ്ഞുവീണു
കോപ്പ അമേരിക്ക ഗ്രൂപ്പ് എയിൽ കാനഡ x പെറു മത്സരത്തിനിടെ റഫറി കുഴഞ്ഞുവീണു. അസിസ്റ്റന്റ് റഫറി ഹംബർട്ടോ പൻജോജാണ് സൈഡ് ലൈനിൽ കുഴഞ്ഞുവീണത്. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുന്പായിരുന്നു സംഭവം. നിർജലീകരണത്തെ തുടർന്നാണ് റഫറി കുഴഞ്ഞുവീണതെന്നും അദ്ദേഹം ആശുപത്രിവിട്ടെന്നും അധികൃതർ അറിയിച്ചു. ജോനാഥൻ ഡേവിഡിന്റെ (74’) ഗോളിൽ കാനഡ 1-0ന് പെറുവിനെ തോൽപ്പിച്ചു. മിഗ്വേൽ അരൂജൊ (59’) ചുവപ്പു കാർഡ് കണ്ടതോടെ പെറു 10 പേരായി ചുരുങ്ങിയിരുന്നു. മൂന്ന് പോയിന്റുമായി അർജന്റീനയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് കാനഡ. ഒരു പോയിന്റുള്ള ചിലിയാണ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കാനഡയുടെ എതിരാളികൾ.
Source link