WORLD

ബാലികാ പീഡനം: യുഎസ് സൈനികൻ ജപ്പാനിൽ അറസ്റ്റിൽ


ടോ​​​ക്കി​​​യോ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ യു​​​എ​​​സ് സൈ​​​നി​​​ക​​​ൻ ജ​​​പ്പാ​​​നി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​താ​​​വ​​​ളം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഓ​​​ക്കി​​​നാ​​​വ​​​യി​​​ൽ ഡി​​​സം​​​ബ​​​റി​​​ലാ​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. കാ​​​മ​​​റ​​​ക​​​ളി​​​ലൂ​​​ടെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ 25 വ​​​യ​​​സു​​​ള്ള സൈ​​​നി​​​ക​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് മാ​​​ർ​​​ച്ചി​​​ൽ കു​​​റ്റം​​​ ചു​​​മ​​​ത്തി​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. യു​​​എ​​​സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി ജാ​​​പ്പ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. യു​​​എ​​​സ് സേ​​​ന​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ സൈ​​​നി​​​ക​​താ​​​വ​​​ളം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ ഓ​​ക്കി​​​നാ​​​വ നി​​​വാ​​​സി​​​ക​​​ൾ​​​ക്ക് ക​​​ടു​​​ത്ത അ​​​മ​​​ർ​​​ഷ​​​മു​​​ണ്ട്. 1995ൽ ​​​പ​​​ന്ത്ര​​​ണ്ടു​​​കാ​​​രി​​​യെ മൂ​​​ന്ന് യു​​​എ​​​സ് സൈ​​​നി​​​ക​​​ർ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വം മാ​​​സ​​​ങ്ങൾ നീണ്ട പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു.


Source link

Related Articles

Back to top button