WORLD
ഏഴ് തവണ മലക്കംമറിഞ്ഞ് ടെസ്‌ല, യാത്രക്കാർ സുരക്ഷിതർ; പ്രതികരിച്ച് മസ്ക്, എക്സിൽ ചൂടുപിടിച്ച് ‘വീഡിയോ’

ന്യൂഡൽഹി: ടെസ്‌ല കാറിന്റെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളാണ് എക്സ് പ്ലാറ്റ്ഫോമിൽ നടക്കുന്നത്. അതിഭീകര കാർ അപകടത്തിന്റേയും യാത്രക്കാർ ചെറു പരിക്കുകളോടെ രക്ഷപ്പെട്ടതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ചർച്ചകൾ കൊഴുത്തത്. ടെസ്‌ല സി.ഇ.ഒ. ഇലോൺ മസ്കും കമന്റുമായി രംഗത്തെത്തിയതോടെ നിരവധി പേർ വീഡിയോയ്ക്ക് താഴെ പ്രതികരണവുമായെത്തി. കാലിഫോർണിയയിൽ നിന്നുള്ള അപകട ദൃശ്യമാണ് പ്രചരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആറോളം വാഹനങ്ങളെ ഇടിച്ച് ഏഴ് തവണ മലക്കം മറിഞ്ഞ ശേഷമാണ് കാർ നിന്നത്. ഡ്രൈവർ അടക്കം മൂന്നുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. എന്നാൽ ആർക്കും തന്നെ ഗുരുതര പരിക്കേറ്റിട്ടില്ലെന്ന് കെ.ടി.എൽ.എൽ ന്യൂസ് ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
Source link