അ​​ർ​​ജ​​ന്‍റീ​​ന കോ​​പ്പ അ​​മേ​​രി​​ക്ക ക്വാ​​ർ​​ട്ട​​റി​​ൽ


ന്യൂ​​ജ​​ഴ്സി (യു​​എ​​സ്എ): കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ളി​​ൽ അ​​ർ​​ജ​​ന്‍റീ​​ന ക്വാ​​ർ​​ട്ട​​റി​​ൽ. ലൗ​​താ​​രൊ മാ​​ർ​​ട്ടി​​നെ​​സ് 88-ാം മി​​നി​​റ്റി​​ൽ നേ​​ടി​​യ ഗോ​​ളി​​ൽ 1-0ന് ​​ചി​​ലി​​യെ തോ​​ൽ​​പ്പി​​ച്ചാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന ക്വാ​​ർ​​ട്ട​​ർ ബെ​​ർ​​ത്ത് ഉ​​റ​​പ്പി​​ച്ച​​ത്. ഗ്രൂ​​പ്പ് എ​​യി​​ൽ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ആ​​റു പോ​​യി​​ന്‍റാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക്. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​ണ് ല​​യ​​ണ​​ൽ മെ​​സി ന​​യി​​ക്കു​​ന്ന അ​​ർ​​ജ​​ന്‍റീ​​ന. 2024 കോ​​പ്പ അ​​മേ​​രി​​ക്ക​​യി​​ൽ ലൗ​​താ​​രൊ മാ​​ർ​​ട്ടി​​നെ​​സി​​ന്‍റെ ര​​ണ്ടാം ഗോ​​ളാ​​ണ്. കാ​​ന​​ഡ​​യ്ക്കെ​​തി​​രേ അ​​ർ​​ജ​​ന്‍റീ​​ന 2-0നു ​​ജ​​യി​​ച്ച​​പ്പോ​​ഴും ലൗ​​താ​​രൊ മാ​​ർ​​ട്ടി​​നെ​​സ് ഗോ​​ൾ നേ​​ടി​​യി​​രു​​ന്നു. 88-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു ലൗ​​താ​​രൊ മാ​​ർ​​ട്ടി​​നെ​​സി​​ന്‍റെ ആ ​​ഗോ​​ളും. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​രേ സ​​മ​​യ​​ത്ത് ഗോ​​ൾ നേ​​ടു​​ക എ​​ന്ന അ​​പൂ​​ർ​​വ​​ത​​യാ​​ണ് ലൗ​​താ​​രൊ മാ​​ർ​​ട്ടി​​നെ​​സ് കാ​​ഴ്ച​​വ​​ച്ച​​ത്. ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും പ​​ക​​ര​​ക്കാ​​രു​​ടെ ബെ​​ഞ്ചി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു ലൗ​​താ​​രൊ എ​​ത്തി​​യ​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. മെ​​സി​​ക്കു വി​​ശ്ര​​മം ചി​​ലി​​ക്കെ​​തി​​രേ ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ കോ​​ർ​​ണ​​ർ കി​​ക്കി​​നു​​ശേ​​ഷം റീ​​ബൗ​​ണ്ടാ​​യി ല​​ഭി​​ച്ച പ​​ന്താ​​യി​​രു​​ന്നു ലൗ​​താ​​രൊ മാ​​ർ​​ട്ടി​​നെ​​സ് വ​​ല​​യി​​ലാ​​ക്കി​​യ​​ത്. ആ​​ദ്യ പ​​കു​​തി​​യി​​ൽ മെ​​സി​​യു​​ടെ ഷോ​​ട്ട് പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ചുതെ​​റി​​ച്ചി​​രു​​ന്നു. പെ​​റു​​വാ​​ണ് ഗ്രൂ​​പ്പ് എ​​യി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ അ​​ടു​​ത്ത എ​​തി​​രാ​​ളി​​ക​​ൾ. ഇ​​ന്ത്യ​​ൻ സ​​മ​​യം ഞാ​​യ​​​ർ രാ​​വി​​ലെ 5.30നാ​​ണ് ഈ ​​മ​​ത്സ​​രം. ക്വാ​​ർ​​ട്ട​​ർ ഉ​​റ​​പ്പി​​ച്ച അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കു​​വേ​​ണ്ടി പെ​​റു​​വി​​നെ​​തി​​രേ മെ​​സി ഇ​​റ​​ങ്ങി​​യേ​​ക്കി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. ക്വാ​​ർ​​ട്ട​​റി​​നു മു​​ൻ​​പ് മെ​​സി​​ക്ക് വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ചേ​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.


Source link

Exit mobile version