ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ജൂൺ 27, 2024


പന്ത്രണ്ടു കൂറുകാർക്കും ഇന്ന് വ്യത്യസ്ത ഫലങ്ങളാണ്. ചിലർക്ക് ജോലിസ്ഥലത്ത് കൂടുതൽ ഉത്തരവാദിത്തങ്ങളോ സ്ഥാനമാണങ്ങളോ ലഭിക്കാനിടയുണ്ട്. ബിസിനസിൽ വരുന്ന ലാഭാവസരങ്ങൾ ഉചിതമായി ഉപയോഗപ്പെടുത്തണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ഇവരുടെ ശ്രമങ്ങൾ വിജയിക്കും. സംസാരം, പെരുമാറ്റം എന്നിവയിൽ സൗമ്യത നിലനിർത്തുന്നതുവഴി നേട്ടങ്ങൾ ഉണ്ടാകും. ഓരോ കൂറുകാർക്കും ഈ ദിവസം എങ്ങനെയാകും, എന്തൊക്കെ ഫലങ്ങളായിരിക്കും ലഭിക്കുക എന്നറിയാൻ വിശദമായി വായിക്കാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് മികച്ച ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. സമൂഹത്തിലോ ജോലിസ്ഥലത്തോ പുതിയ സ്ഥാനമാനങ്ങൾ ലഭിക്കാനിടയുണ്ട്. ആകസ്മികമായി സാമ്പത്തിക നേട്ടം ഉണ്ടാകാനിടയുണ്ട്. വരുമാനം മെച്ചപ്പെടുത്താൻ ശ്രമങ്ങൾ നടത്തും. വൈകുന്നേരം മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകും. ഇതിന്റെ ഭാഗമായി ചെലവുകളും വർധിച്ചേക്കാം. ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. മാതാപിതാക്കളുമായി പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ചില പൊതുപരിപാടികളുടെ ഭാഗമാകും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ആളുകൾ നിങ്ങളെ പ്രശംസിക്കും. ചില ജോലികൾ നിങ്ങൾക്ക് സന്തോഷം നൽകും. ബിസിനസ് ചെയ്യുന്നവർക്ക് ഗുണകരമായ ദിവസമാണ്. പുതിയ ആശയങ്ങൾ വ്യാപാരത്തിൽ നടപ്പിലാക്കാനിടയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരം ലഭിക്കുന്നതാണ്.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ഇന്ന് പല വിമർശനങ്ങളെയും അഭിമുഖീകരിക്കേണ്ടതായുണ്ട്. സഹോദരങ്ങളുമായി ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സംസാരവും പെരുമാറ്റവും പരുഷമാകാതെ നോക്കണം. മോശം പെരുമാറ്റം ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുമെന്നോർക്കുക. എതിരാളികളുടെ നീക്കങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കാനിടയുണ്ട്. പ്രതികൂല സാഹചര്യങ്ങളെ വിവേകപൂർവം നേരിടാനാകും. ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ വിഷമഘട്ടങ്ങളിൽ വലിയ ആശ്വാസമാകും. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ ഉടൻ അവസാനിക്കുന്നതാണ്.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടക രാശിക്കാരെ തേടി വിജയിക്കാനുള്ള, നേട്ടമുണ്ടാക്കാനുള്ള അവസരങ്ങൾ ഏറെയെത്തും. ഒരു പ്രധാന വ്യക്തിയുടെ സഹായത്തോടെ വിലപ്പെട്ട ഒരു കാര്യം ജീവിതത്തിൽ നടക്കാനിടയുണ്ട്. ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിന് കുറിച്ച് ചിന്തിക്കും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കാനിടയുണ്ട്. കുട്ടികളുടെ കഠിനാദ്ധ്വാനത്തിനനുസരിച്ച് അവർക്ക് തക്ക ഫലം ലഭിക്കുന്നതായിരിക്കും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ഇന്ന് എല്ലാ കാര്യങ്ങളിലും കൂടുതൽ ജാഗ്രത വേണ്ട ദിവസമാണ്. ചില കാര്യങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ജനപ്രതിനിധികൾക്ക് അത്ര നല്ല ദിവസമാകാനിടയില്ല. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം നേടാനുള്ള അവസരങ്ങൾ ഉണ്ടാകും. ചിങ്ങക്കൂറുകാരെ ഭാഗ്യം തുണയ്ക്കുന്ന ദിവസം കൂടിയാണ്. വ്യക്തിപരമായ കാര്യങ്ങൾക്കായി കുറച്ച് സമയം ചെലവഴിക്കാനിടയുണ്ട്. പങ്കാളിയെ സന്തോഷിപ്പിക്കുന്നതിൽ നിങ്ങൾ വിജയിക്കും. പ്രണയ ജീവിതം നയിക്കുന്നവർക്ക് സന്തോഷകരമായ ദിവസമായിരിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. കലാ സാഹിത്യ മേഖലകളിൽ കഴിവ് തെളിയിക്കാൻ അവസരമുണ്ടാകും. നിരാശ നിറഞ്ഞ സാഹചര്യങ്ങൾ അവസാനിക്കും. ജോലികൾ തീർക്കുന്നതിലെ തടസ്സങ്ങൾ നീങ്ങും. കുടുംബ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പിതാവിന്റെ നിർദ്ദേശങ്ങൾ ഗുണം ചെയ്യും. അവിവാഹിതരായവർക്ക് അനുയോജ്യരായ ആളുകളിൽ നിന്ന് നല്ല വിവാഹാലോചനകൾ വരാനിടയുണ്ട്. സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട ആശങ്ക ഉണ്ടാകും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)പ്രധാന ജോലികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ചെയ്തുതീർക്കേണ്ടതുണ്ട്. ചില ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. കഠിനാദ്ധ്വാനത്തിന്റെ ഫലം നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാവിയെ കുറിച്ച് ഉണ്ടായിരുന്ന ആശങ്കകൾ അവസാനിക്കും. വീട്ടാവശ്യത്തിനുള്ള വസ്തുക്കൾ വാങ്ങാനായി പണം ചെലവിടാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങൾ നടത്താൻ ശ്രമിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)നിങ്ങളുടെ മോശം പെരുമാറ്റം ഓർത്ത് പശ്ചാത്തപിക്കാനിടയുണ്ട്. ഇന്ന് അത്ര ഗുണകരമായ ഫലങ്ങളായിരിക്കില്ല. പല തരത്തിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ പതിയെ ഇത്തരം പ്രശ്നങ്ങൾ ലഘൂകരിക്കാൻ നിങ്ങൾക്ക് കഴിയും. വൈകുന്നേരം ചില പൊതു പരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ഇത് നിങ്ങൾക്ക് പലവിധത്തിൽ നേട്ടം കൊണ്ടുവരാം. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയം തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുമായി സായാഹ്ന സമയം സന്തോഷത്തോടെ ചെലവിടും. മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി ക്രമേണ മെച്ചപ്പെടും. സന്താനങ്ങളുടെ ചില കാര്യങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം. കുട്ടികളുമായി ബന്ധപ്പെട്ട ഏതൊരു തീരുമാനവും വളരെ ആലോചിച്ച് മാത്രം കൈക്കൊള്ളുക.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ദിവസത്തിന്റെ ആരംഭം മുതൽ സന്തോഷം നൽകുന്ന പല കാര്യങ്ങളും ഉണ്ടാകും. ബിസിനസിൽ വലിയ ലാഭം നേടാനുള്ള അവസരങ്ങൾ ഉണ്ടാകും. എല്ലാ ജോലികളും ഒന്നിന് പിന്നാലെ ഒന്നായി പൂർത്തിയാക്കുന്നതിൽ നിങ്ങൾ വിജയിക്കും. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടും. ജീവിതപങ്കാളിയിൽ നിന്ന് വളരെയധികം സ്നേഹം ലഭിക്കുന്നതായി അനുഭവപ്പെടും. തിരക്കേറിയ ജീവിതത്തിനിടയിൽ പ്രണയ പങ്കാളിക്കായി സമയം കണ്ടെത്തും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. ലാഭം നേടാനുള്ള പല വഴികൾ നിങ്ങൾക്കുമുമ്പിൽ തുറക്കും. ഇന്ന് നിങ്ങൾക്ക് വളരെ തിരക്കേറിയ ദിവസമായിരിക്കും. എതിരാളികൾ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചേക്കാം. നിങ്ങളുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടതുണ്ട്. ഇന്ന് നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)അവിവാഹിതർക്ക് നല്ല വിവാഹാലോചന വന്നേക്കാം. ഇത് ഗൗരവമായി പരിഗണിക്കുകയും ചെയ്യും. വ്യാപാരികൾക്ക് ലാഭം ഉണ്ടാക്കാനുള്ള അവസരങ്ങൾ ലഭിക്കും. അവസരങ്ങൾ പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയം കാണും. ജീവിത പങ്കാളിയെ സന്തോഷിപ്പിക്കാനായി എന്തെങ്കിലും പ്രത്യേകമായി ചെയ്യാനിടയുണ്ട്. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത് വഴി നിങ്ങളുടെ പ്രശസ്തിയും വർധിക്കും.


Source link

Related Articles

Back to top button