SPORTS
സെർബിയ പരിശീലകൻ പുറത്തേക്ക്
ജോസ് കുന്പിളുവേലിൽ ബർലിൻ: സെർബിയ ദേശീയ ഫുട്ബോൾ ടീം പരിശീലകനായ ഡ്രാഗൻ സ്റ്റോജ്കോവിച്ചിനെ മാറ്റിയേക്കും. യൂറോ കപ്പ് ഗ്രൂപ്പ് സിയിൽനിന്ന് പ്രീക്വാർട്ടർ കാണാതെ പുറത്തായതാണ് പരിശീലകന്റെ സ്ഥാനത്തിനു ഭീഷണിയായിരിക്കുന്നത്. 2021 മുതൽ സെർബിയയുടെ പരിശീലകനാണ് സ്റ്റോജ്കോവിച്ച്. 24 വർഷത്തിനുശേഷമാണ് സെർബിയ യൂറോ യോഗ്യത നേടിയത്.
Source link