മ​​ഴ മു​​ട​​ക്കി​​യാ​​ൽ ഇ​​ന്ത്യ ഫൈനലി​​ൽ


സെ​​മി ഫൈ​​ന​​ലി​​ന് റി​​സ​​ർ​​വ് ദി​​നം ഇ​​ല്ല. മ​​ഴ​​യ്ക്ക് 90 ശ​​ത​​മാ​​നം സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണം. മൂ​​ന്ന് ദി​​വ​​സ​​മാ​​യി ഗ​​യാ​​ന​​യി​​ൽ ക​​ന​​ത്ത മ​​ഴ​​യാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഇ​​ന്ത്യ x ഇം​​ഗ്ല​​ണ്ട് സെ​​മി ഫൈ​​ന​​ൽ ഒ​​രു​​പ​​ക്ഷേ, ന​​ട​​ന്നേ​​ക്കി​​ല്ല. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ ഇ​​ന്ത്യ ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റും. കാ​​ര​​ണം, സൂ​​പ്പ​​ർ എ​​ട്ട് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യാ​​ണ് ഇം​​ഗ്ല​​ണ്ടി​​നേ​​ക്കാ​​ൾ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​ത്. സൂ​​പ്പ​​ർ എ​​ട്ട് ഗ്രൂ​​പ്പ് ഒ​​ന്നി​​ൽ ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു. സൂ​​പ്പ​​ർ ര​​ണ്ട് ഗ്രൂ​​പ്പി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​ണ് ഇം​​ഗ്ല​​ണ്ട്. മാ​​ത്ര​​മ​​ല്ല, ലീ​​ഗ് റൗ​​ണ്ടി​​ൽ ഗ്രൂ​​പ്പ് എ​​യി​​ൽ ഇ​​ന്ത്യ ഒ​​ന്നാ​​മ​​താ​​യ​​പ്പോ​​ൾ ഇം​​ഗ്ല​​ണ്ട് ബി​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി​​രു​​ന്നു. റി​​സ​​ർ​​വ് ദി​​നം ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ എ​​ക്സ്ട്രാ 250 മി​​നി​​റ്റ് മ​​ത്സ​​ര​​ത്തി​​നാ​​യി മാ​​റ്റി​​വ​​ച്ചി​​ട്ടു​​ണ്ട്. അ​​പ്പോ​​ഴും ന​​ട​​ന്നി​​ല്ലെ​​ങ്കി​​ൽ മാ​​ത്ര​​മേ മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ക്കൂ. അ​​തേ​​സ​​മ​​യം, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക x അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ഒ​​ന്നാം സെ​​മി ഫൈ​​ന​​ൽ മ​​ഴ​​യി​​ൽ മു​​ട​​ങ്ങി​​യാ​​ൽ റി​​സ​​ർ​​വ് ദി​​ന​​ത്തി​​ലും മ​​ത്സ​​രം തു​​ട​​രും. ഒ​​ന്നാം സെ​​മി ഫൈ​​ന​​ലി​​ന് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന എ​​ക്സ്ട്രാ 250 മി​​നി​​റ്റി​​ൽ 60 മി​​നി​​റ്റ് ആ​​ദ്യ​​ദി​​ന​​വും ശേ​​ഷി​​ക്കു​​ന്ന 190 മി​​നി​​റ്റ് റി​​സ​​ർ​​വ് ദി​​ന​​ത്തി​​ലു​​മാ​​ണ്. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​വി​​ലെ 6.00നാ​​ണ് ആ​​ദ്യ സെ​​മി. അ​​താ​​യ​​ത് സെ​​മി​​ക്ക് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ട്രി​​നി​​ഡാ​​ഡ് ആ​​ൻ​​ഡ് ടു​​ബാ​​ഗോ​​യി​​ലെ സാ​​ൻ ഫെ​​ർ​​ണാ​​ണ്ടോ​​യി​​ലു​​ള്ള ബ്ര​​യാ​​ൻ ലാ​​റ സ്റ്റേ​​ഡി​​യ​​ത്തി​​ൽ പ്രാ​​ദേ​​ശി​​ക സ​​മ​​യം രാ​​ത്രി 8.30. ഇ​​ന്ത്യ x ഇം​​ഗ്ല​​ണ്ട് സെ​​മി ഗ​​യാ​​ന​​യി​​ലെ പ്രാ​​ദേ​​ശി​​ക സ​​മ​​യം രാ​​വി​​ലെ 10.30നാ​​ണ് (ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി എ​​ട്ട്). ഫ​​ല​​ത്തി​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം അ​​നു​​സ​​രി​​ച്ച് ര​​ണ്ട് സെ​​മി​​യും, ആ​​ദ്യ സെ​​മി​​യു​​ടെ റി​​സ​​ർ​​വ് മ​​ണി​​ക്കൂ​​റും ഇ​​ന്നാ​​ണ് അ​​ര​​ങ്ങേ​​റു​​ക.


Source link

Exit mobile version