ബംഗളൂരു: എഡ്യൂ-ടെക് സ്ഥാപനമായ ബൈജൂസ് കന്പനി സാന്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. സാന്പത്തിക വാർത്താ ഏജൻസിയായ ബ്ലൂംബർഗാണ് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടത്. ബൈജൂസിലെ പ്രതിസന്ധിക്കു കാരണം മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണെന്നാണ് കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മന്ത്രാലയത്തിന്റെ ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിൽ ഫണ്ട് കൈമാറ്റമോ, സാന്പത്തിക തിരിമറി പോലുള്ള പ്രവർത്തനങ്ങളോ നടന്നിട്ടില്ലെന്നും പറയുന്നു. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ തകർച്ചയിലായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന് താത്കാലിക ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.

Source link