മഴനിയമത്തിന്റെ പിതാവില്ലാതെ കാർമേഘങ്ങൾക്കു കീഴിൽ…

ഐസിസി ക്രിക്കറ്റിൽ ഉപയോഗിക്കുന്ന മഴനിയമമായ ഡക്വർത്ത് ലൂയിസ് നിയമത്തിന്റെ പിതാക്കന്മാരിൽ ഒരാളായ ഫ്രാങ്ക് ഡക്ക്വർത്ത് (84) ഇഹലോകം വെടിഞ്ഞശേഷം നടക്കുന്ന ആദ്യ ലോകകപ്പ് സെമി ഫൈനലാണ് ദക്ഷിണാഫ്രിക്ക x അഫ്ഗാനിസ്ഥാൻ. സ്റ്റാറ്റിസ്റ്റീഷനായിരുന്ന ഫ്രാങ്ക് ഡക്വർത്തും ക്രിക്കറ്റ് കളിക്കാരനായിരുന്ന ടോണി ലൂയിസും ചേർന്നായിരുന്നു ഡക്വർത്ത് ലൂയിസ് നിയമം ഉണ്ടാക്കിയത്. മഴ തടസപ്പെടുത്തുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ ഫലം കണ്ടെത്താൻ ഐസിസി ഉപയോഗിക്കുന്നത് ഡക്വർത്ത്-ലൂയിസ്-സ്റ്റേണ് (ഡിഎൽഎസ്) മെത്തേഡാണ്. 1997ലാണ് ഡക്വർത്ത് ലൂയിസ് നിയമം ഉപയോഗിക്കാൻ തുടങ്ങിയത്. ഐസിസി 1999 മുതൽ ഈ നിയമം ഔദ്യോഗികമായി സ്വീകരിച്ചു. 2014വരെ ഡക്വർത്ത് ഐസിസിയുടെ സ്റ്റാറ്റിസ്റ്റീഷനായിരുന്നു. ഐസിസി ട്വന്റി-20 ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്നത് മഴ ഭീഷണിക്കിടെയാണ്. മഴനിയമത്തിന്റെ പിതാക്കന്മാരിൽ പ്രധാനിയില്ലാതെ കാർമേഘങ്ങൾക്കു കീഴിൽ ഇന്ത്യൻ സമയം രാവിലെ ആറിനും രാത്രി എട്ടിനും രണ്ട് സെമി ഫൈനൽ പോരാട്ടങ്ങൾ അരങ്ങേറും.
Source link