യോദ്ധാവ്; ഇത് പൊലീസിന്റെ ഹൃസ്വചിത്രം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ഇന്ന് (ജൂൺ 26) നാട്ടിൽ കൂടി വരുന്ന ലഹരി ഉപയോഗത്തിനും വില്പനയ്ക്കും എതിരെ കേരള പോലീസിന്റെ യോദ്ധാവ് എന്ന പദ്ധതി നിങ്ങളിലേക്ക് എത്തുന്നതിനായും ഒപ്പം ജനങ്ങൾക്കുള്ള ബോധവൽക്കരണ സന്ദേശമായി ജോർജ് ആന്റണി കാക്കനാട് ചിത്രികരിച്ചിരിക്കുന്ന ഹൃസ്വചിത്രം ശ്രദ്ധ നേടുന്നു.
യോദ്ധാവ് എന്ന ചിത്രം സെലിബ്രിറ്റീസ് സോൺ ബൈ ജോർജ് ആന്റണി (CELEBRITIES ZONE BY GEORGE ANTONY ) എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. തിരക്കഥ, സംവിധാനം ജോർജ് ആന്റണി കാക്കനാട്. ക്യാമറ ടോണി രാജു, ജോർജ് ആന്റണി.
പശ്ചാത്തല സംഗീതം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റിംഗ് ടോണി രാജു, അസിസ്റ്റന്റ് ക്യാമറ സാംസൻ മൈക്കിൾ, അസിസ്റ്റന്റ് ഡിറക്ടർസ് ഷൈജു മുരുകേശ്, ബിജു സി ആർ, പോസ്റ്റർ ഡിസൈൻ ഷിൻരാജ് അപ്പുണ്ണി, തേർഡ് ഐ പ്രോഡക്ഷൻസിന്റ ബാനറിലാണ് യോദ്ധാവ് തയ്യാറാക്കിയിരിക്കുന്നത്.
അഭിനേതാക്കൾ അമൽ ജോസഫ്, നിധിൻ പി എൽ, അനിക്കുട്ടൻ, ബിജു സി ആർ, കെവിൻ റാഫെൽ, അനീഷ് എൻ വി,ഷൈജു മുരുകേശ്, ആന്റണി റോഷൻ, വിഷ്ണു രാജ്, ജൂലിയെറ്റ് നിട്ടു, വൈ ആർ റെസ്‌തം , വിജു അനന്ദു, ജോബി ജോർജ്, ആരവ് അനൂപ്, ജോർജ് ആന്റണി.
English Summary:
short film by kerala police on the topic of anti drugs day
Source link