കന്നഡ നടൻ ദർശനാൽ കൊല്ലപ്പെട്ട രേണുകസ്വാമിയുടെ മരണസമയത്തെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ലീക്കായി. മനുഷ്യമനസാക്ഷിയെ തന്നെ മരവിപ്പിക്കുന്ന ചിത്രങ്ങളാണിത്. അതിക്രൂരമായ മർദനത്താൽ മുഖംപോലും തിരിച്ചറിയാത്ത അവസ്ഥയിലാണ് രേണുകസ്വാമിയെ കാണാനാകുന്നത്.
ചിത്രങ്ങൾ ലീക്കായതോടെ ദർശനു നേരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഒരു മനുഷ്യന് ഒരിക്കലും ചെയ്യാൻ കഴിയാത്ത ക്രൂരതയാണ് രേണുകസ്വാമിക്കു നേരെ ദർശന്‍ ചെയ്തതെന്നാണ് ഫോട്ടോ കണ്ട ശേഷം പലരും അഭിപ്രായപ്പെടുന്നത്. കടുത്ത ശിക്ഷ തന്നെ നടന് ലഭിക്
ദർശനും കൂട്ടാളികളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ ശരീരത്തിൽ 15 മുറിവുകളാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്. ഷോക്ക് ഏൽപിച്ചതിന്റെയും പഴുപ്പിച്ച ഇരുമ്പുദണ്ഡ് കൊണ്ട് പൊള്ളിച്ചതിന്റെയും മുറിവുകൾ ശരീരത്തിലുണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.
തലയിലും വയറിലും നെഞ്ചിലും മറ്റു ഭാഗങ്ങളിലും മുറിവുകളും പാടുകളും ഉണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേണുക സ്വാമിയുടെ തല മിനി ട്രക്കിൽ ഇടിച്ചതായും പറയുന്നുണ്ട്. പീഡിപ്പിക്കാൻ ഉപയോഗിച്ച മരത്തടികൾ, ലെതർ ബെൽറ്റ്, കയർ എന്നിവയും പൊലീസ് കണ്ടെടുത്തിരുന്നു.
English Summary:
Shocking pictures of Renukaswamy, the fan killed by his idol Darshan (Kannada actor) are surfacing the internet
Source link