KERALAMLATEST NEWS
സഹ. തിരഞ്ഞെടുപ്പ് നിയമ ഭേദഗതി: വിശദീകരണം തേടി
കൊച്ചി: സഹകരണസംഘം ഭരണസമിതിയിലേക്ക് മൂന്ന് തവണ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് വീണ്ടും മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തിയ നിയമഭേദഗതിയെ ചോദ്യം ചെയ്യുന്ന ഹർജികൾ ഹൈക്കോടതി വിശദ വാദത്തിനായി ജൂലായ് ഒന്നിലേക്ക് മാറ്റി. നിയമഭേദഗതിയിൽ തത്കാലം ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചു. ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട കോട്ടയം ജില്ലയിലെ നെടുങ്കുന്നം സർവീസ് സഹകരണബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഹർജിക്കാരുടെ നാമ നിർദ്ദേശ പത്രിക വരണാധികാരി തത്കാലം സ്വീകരിക്കണം. തുടർനടപടികൾ കോടതിയുടെ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
Source link